അമൽജ്യോതിയിൽ എഐസിടി അടൽ ഫാൻസി ഡവലപ്മെന്റ് പ്രോഗ്രാം
Wednesday, July 9, 2025 6:20 AM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗും ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ അടൽ അക്കാഡമിയും സംയുക്തമായി ഇന്നവേറ്റീവ് ആൻഡ് സ്മാർട്ട് മെറ്റീരിയൽ ടുവേർഡ്സ് സസ്റ്റൈനബിലിറ്റി ആൻഡ് എഐ അപ്രോച്ച് എന്ന വിഷയത്തിൽ നടത്തുന്ന അധ്യാപക പരിശീലന പരിപാടിക്കു തുടക്കമായി. കോളജ് ഡയറക്ടർ റവ.ഡോ. റോയ് പഴയപറമ്പിൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു. ഹരിയാനയിലെ ഇന്റഗ്രേറ്റഡ് മൈക്രോസിസ്റ്റംസ് കമ്പനിയിലെ ആപ്ലിക്കേഷൻ എൻജിനിയർ ദീപക് ഉപാധ്യായ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. സോണി സി. ജോർജ്, കെമിക്കൽ എൻജിനിയറിംഗ് മേധാവി ഡോ.പി.കെ. ജയശ്രീ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അന്പതോളം അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
ആഗോള സുസ്ഥിര ഊർജം ലക്ഷ്യമിട്ട് കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് മെറ്റീരിയലുകളുടെ വികസനം, എഐ സഹായത്തോടെ സോളിഡ് ഹൈഡ്രജന്റെ അഭിവൃത്തി, യാഥാർഥ്യ പ്രശ്നങ്ങളിൽ എഐയുടെ പ്രയോഗം, സ്മാർട്ട് കാറ്റലിസ്റ്റുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ആറു ദിവസം നീണ്ടുനിൽക്കുന്ന ഈ എഫ്ഡിപിയുടെ ഭാഗമായി നടന്നുവരുന്നു.