മോഡൽ പാർലമെന്റ് മത്സരങ്ങൾ: അപേക്ഷ ക്ഷണിച്ചു
Wednesday, July 9, 2025 6:20 AM IST
തിരുവനന്തപുരം: പാർലമെന്ററികാര്യ വകുപ്പിനു കീഴിൽ സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് 2025-26 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഗവണ്മെന്റ് /എയ്ഡഡ് സ്കൂൾ-കോളജുകളിൽ മോഡൽ പാർലമെന്റ് മത്സരം സംഘടിപ്പിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 15. വിശദാംശങ്ങൾ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.