തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ലാ​​​ളി വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ കേ​​​ന്ദ്ര ട്രേ​​​ഡ് യു​​​ണി​​​യ​​​നു​​​ക​​​ൾ ആ​​​ഹ്വാ​​​നം ചെ​​​യ്ത അ​​​ഖി​​​ലേ​​​ന്ത്യ പ​​​ണി​​​മു​​​ട​​​ക്ക് തു​​​ട​​​ങ്ങി. ഇ​​​ന്നു രാ​​​ത്രി 12 വ​​​രെ​​​യാ​​​ണു പ​​​ണി​​​മു​​​ട​​​ക്കു സ​​​മ​​​രം. ബി​​​ജെ​​​പി ആ​​​ഭി​​​മു​​​ഖ്യ​​​മു​​​ള്ള ബി​​​എം​​​എ​​​സ് പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ല.


പ​​​ണി​​​മു​​​ട​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ട​​​തു​​​പ​​​ക്ഷ യൂ​​​ണി​​​യ​​​നു​​​ക​​​ളും പ​​​ണി​​​മു​​​ട​​​ക്കി​​​നോ​​​ട് അ​​​നു​​​ഭാ​​​വം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളും പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. അ​​​വ​​​ശ്യ​​​സ​​​ർ​​​വീ​​​സു​​​ക​​​ളെ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ​​​നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.