ആരോഗ്യമേഖലയിലെ തകർച്ച യൂത്ത് ഫ്രണ്ട് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
Wednesday, July 9, 2025 6:44 AM IST
തിരുവനന്തപുരം: ആരോഗ്യ മേഖലയെ തകർത്തു തരിപ്പണമാക്കിയ ഇടതുസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരേ യുത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. മോൻസ് ജോസഫ് എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ് സർക്കാർ ആരോഗ്യ മേഖലയെ തകർത്ത് തരിപ്പണമാക്കിയെന്ന് മോൻസ് ജോസഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മെഡിക്കൽ കോളജുകളിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ അധ്യക്ഷത വഹിച്ചു.