കീം: കാറ്റഗറി ലിസ്റ്റ്
Wednesday, July 9, 2025 6:44 AM IST
തിരുവനന്തപുരം: 2025 ലെ എൻജിനീയറിംഗ് ഫാർമസി കോഴ്സുകളിലേക്കുള്ള (കീം 2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്ക്കാലിക ലിസ്റ്റ് www.cee.kerala.gov.in >> എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് പരാതികൾ കീം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee<\@>kerala.gov.i) മുഖേന പത്തിന് വൈകുന്നേരം അഞ്ച് മണിക്കകം അറിയിക്കണം. വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2332120, 2338487. പ്രസിദ്ധീകരിച്ചു