തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ സ​​​ര്‍​ക്കാ​​​ര്‍ ത​​​ക​​​ര്‍​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ച് കെ​​​എ​​​സ്‌​​​യു മെ​​​ഡി​​​ക്ക​​​ല്‍ വിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ല്‍ ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തി. രോ​​​ഗി​​​ക​​​ള്‍​ക്കും മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും വേ​​​ണ്ട സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ഹോ​​​സ്റ്റ​​​ല്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന ദു​​​ര​​​വ​​​സ്ഥ​​​യ്ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു ഉ​​​പ​​​വാ​​​സം. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലാ​​​ക്കി​​​യ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി രാ​​​ജി​​​വ​​​ച്ച് ഇ​​​റ​​​ങ്ങിപ്പോക​​​ണ​​​മെ​​​ന്ന് സ​​​തീ​​​ശ​​​ന്‍ ആവശ്യപ്പെട്ടു.