പെൻഷൻ പരിഷ്കരിക്കണമെന്നു ഫെഡറൽ ബാങ്ക് റിട്ട. ഓഫീസേഴ്സ് ഫോറം
Wednesday, July 9, 2025 6:20 AM IST
ആലുവ: പത്തു വർഷമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്നു ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസേഴ്സ് ഫോറം ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറൽ ബാങ്ക് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ.വി.എസ്. മണിയൻ സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
അഞ്ചു ലക്ഷത്തിൽപ്പരം ബിസിനസ് മൂല്യമുള്ള ഇന്നത്തെ ഫെഡറൽ ബാങ്കിന് അടിത്തറ പാകിയ മുൻ ഓഫീസർമാരെ അദ്ദേഹം അഭിനന്ദിച്ചു. ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ പ്രസിഡന്റ് കെ.വി. ആചാര്യ, സുപ്രിത സർക്കാർ, പി.ആർ. ഷിമിത്, ടോം തോമസ്, പോൾ മുണ്ടാടന്‍, ഗിരിജ സി. ജോർജ്, ഇ.എ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. 80 വയസ് തികഞ്ഞ 12 അംഗങ്ങളെ സമ്മേളനം ആദരിച്ചു. സംസ്ഥാന പ്രസിഡന്റായി വി.എം. രാജനാരായണൻ, ജനറൽ സെക്രട്ടറിയായി പോൾ മുണ്ടാടൻ, ട്രഷററായി പോൾ ജോസ് മാത്യു എന്നിവരെ തെരഞ്ഞെടുത്തു.