പി. കേശവദേവ് സ്മാരക പുരസ്കാരം ഡോ. ശശി തരൂരിന്
Wednesday, July 9, 2025 6:20 AM IST
തിരുവനന്തപുരം: പി. കേശവദേവിന്റെ സ്മരണാർഥം പി. കേശവദേവ് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 21-ാമത് പി.കേശവദേവ് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്കാരത്തിന് ഡോ. ശശി തരൂർ എംപി അർഹനായി.
പി. കേശവദേവ് ഡയബ്സ്ക്രീൻ പുരസ്കാരം പ്രമുഖ പ്രമേഹരോഗ വിദഗ്ധനും ഗ്ലോബൽ ഹെൽത്ത് ലീഡറുമായ ഡോ. ബൻഷി സാബുവിനാണ്. 50,000 രൂപയും ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
അവാർഡുകൾ 27ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൻ ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർപേഴ്സണ് സീതാലക്ഷ്മി ദേവ്, മാനേജിംഗ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, അവാർഡ് കമ്മിറ്റി ചെയർമാൻമാരായ ഡോ. ജോർജ് ഓണക്കൂർ, ഡോ. പി.ജി. ബാലഗോപാൽ എന്നിവർ അറിയിച്ചു.