ഡിവൈഎസ്പി എം.ജി. സാബു മുന്പും വിവാദനായകൻ
Tuesday, May 28, 2024 1:28 AM IST
കോതമംഗലം: ഗുണ്ടാനേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എം.ജി. സാബു വർഷങ്ങൾക്കു മുന്പ് കോതമംഗലത്ത് വച്ചും സമാനമായ മറ്റൊരു സംഭവത്തിൽ വിവാദത്തിലായി സസ്പെൻഷനിലായിരുന്നു.
കോതമംഗലം സർക്കിൾ ഇൻസ്പെക്ടറായിരുന്നു അന്ന് അദ്ദേഹം. തട്ടേക്കാട് ഒരു റിസോർട്ടിലെത്തിയ വിദേശവനിത അടക്കമുള്ളവർ പെരിയാറിൽ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു.
അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ടായിരുന്നു അത്. ഈ അപകടം നടക്കുന്പോൾ എം.ജി. സാബു ആ റിസോർട്ടിൽ ഉണ്ടായിരുന്നു. സാബുവിന്റെ സാന്നിധ്യം സംശയാസ്പദമായതിനെത്തുടർന്നാണു സസ്പെൻഷൻ ഉണ്ടായത്.