ബാലതാരം ദേവനന്ദയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തു
Wednesday, May 29, 2024 1:43 AM IST
കൊച്ചി: സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ ബാലതാരം ദേവനന്ദയുടെ കുടുംബം നല്കിയ പരാതി യിൽ കേസെടുത്ത് പോലീസ്.
ദേവനന്ദ നല്കിയ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം കട്ടു ചെയ്ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ദേവനന്ദയുടെ പിതാവിന്റെ പരാതി. എറണാകുളം സൈബര്‍ പോലീസിലാണു പരാതി നല്‍കിയത്.