തിരുവനന്തപുരത്ത് ഇറങ്ങേണ്ട നാല് വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി
Wednesday, May 29, 2024 1:43 AM IST
നെടുമ്പാശേരി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി.
ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം, ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനം, കുവൈത്തിൽ നിന്നുള്ള കുവൈത്ത് എയർവേയ്സ് വിമാനം, മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം എന്നിവയാണ് കൊച്ചിയിൽ ഇറക്കിയത്.