തുഞ്ചൻ സ്മാരക പ്രബന്ധമത്സരം
Wednesday, May 29, 2024 1:43 AM IST
തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2023ലെ തുഞ്ചൻ സ്മാരക പ്രബന്ധമത്സരത്തിനു രചനകൾ ക്ഷണിച്ചു. ‘സീത- എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും’ എന്നതാണു വിഷയം.
രചനകൾ 30 പേജിൽ കുറയാതെ മലയാളം യൂണിക്കോഡിൽ ടൈപ്പ് ചെയ്തതായിരിക്കണം. ഏതു പ്രായത്തിലുള്ളവർക്കും രചനകൾ അയയ്ക്കാം. ഒരു തവണ പുരസ്കാരം ലഭിച്ചവർ മത്സരത്തിൽ പങ്കെടുക്കരുത്. പ്രബന്ധങ്ങൾ ജൂൺ 29നുമുമ്പ് അയയ്ക്കണം. ഫോൺ: 0487-2331069, 2333967.