രോഗം വെളിപ്പെടുത്തി ഫഹദ് ഫാസില്‍
Wednesday, May 29, 2024 1:43 AM IST
കൊച്ചി: തനിക്ക് അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം (എഡിഎച്ച്ഡി) എന്ന രോഗമുണ്ടെന്നു വെളിപ്പെടുത്തി നടന് ഫഹദ് ഫാസില്‍.
കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാമെന്നും എന്നാല്‍ തനിക്ക് 41- ാം വയസില്‍ കണ്ടെത്തിയതിനാല്‍ ഇനി അതു മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു.
കോതമംഗലത്ത് പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിനു സമര്പ്പിക്കവെയായിരുന്നു ഫഹദ് രോഗവിവരം വെളിപ്പെടുത്തിയത്. സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായ ബന്ധപ്പെട്ട തകരാറാണ് അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം.