ഗതാഗതമന്ത്രി ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിച്ചു: ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് കൂട്ടായ്മ
Wednesday, May 29, 2024 1:43 AM IST
തിരുവനന്തപുരം: ഗതാഗത മന്ത്രിയുമായി നടന്ന ഒത്തുതീർപ്പുവ്യവസ്ഥയിൽനിന്നും പിൻമാറുകയാണെന്ന് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് കൂട്ടായ്മ (ഡിഎസ്ഒകെ).
15ന് നടന്ന ചർച്ചയിലെ ഒത്തുതീർപ്പു വ്യവസ്ഥകൾക്ക് വിരുദ്ധമായിട്ടാണ് നിലവിൽ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ഏകദേശം പത്തു ലക്ഷം പേരാണ് ഡ്രൈവിംഗ് ടെസ്റ്റിനായി ഡേറ്റ് കാത്തുനിൽക്കുന്നത്.
എന്നാൽ മന്ത്രി പറഞ്ഞത് രണ്ടര ലക്ഷം പേർ മാത്രമേയുള്ളൂവെന്നാണ്. ആറുമാസത്തിനകം ഇത്രയും പേരുടെ ടെസ്റ്റ് നടത്താൻ സാധിക്കില്ല.
ചർച്ച നടന്ന് ഇതുവരെയും ഒരാൾക്കുപോലും ടെസ്റ്റിന് സ്ളോട്ട് അനുവദിച്ചുകിട്ടിയിട്ടില്ലെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.