ഉടൻതന്നെ വനംവകുപ്പ് താത്കാലിക ജീവനക്കാരനും സ്നേക്ക് റെസ്ക്യുവറും മാർക്ക് എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരമറിയിക്കുകയും ഫൈസൽ സ്ഥലത്തെത്തി പാന്പിനെ പിടികൂടുകയുമായിരുന്നു.
മഴ പെയ്തതോടെ പൊത്തിനുള്ളിലുള്ള പാന്പുകൾ പുറത്തേക്കിറങ്ങുന്ന സമയമാണിതെന്നും ജനം ജാഗ്രത പുലർത്തണമെന്നും ഫൈസൽ പറഞ്ഞു. ഒരു മാസത്തിനിടെ ഇത്തരത്തിൽ വിവിധയിടങ്ങളിൽനിന്നായി നൂറോളം പാന്പുകളെ പിടികൂടിയതായും ഫൈസൽ പറഞ്ഞു.