യോഗീതന്ത്രം ഫലിച്ചില്ല
യോഗീതന്ത്രം ഫലിച്ചില്ല
Wednesday, December 12, 2018 1:24 AM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി​ക്കു പു​റ​മേ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി താ​രപ്ര​ചാ​ര​ക​നാ​യി ഇ​റ​ക്കി​യ​ത് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യും വി​ദ്വേ​ഷപ്ര​സം​ഗ​ങ്ങ​ൾ​ക്കു കു​പ്ര​സി​ദ്ധി നേ​ടി​യി​ട്ടു​മു​ള്ള​ യോ​ഗി ആ​ദി​ത്യനാ​ഥി​നെ​യാ​യി​രു​ന്നു.

എ​ന്നാ​ൽ, അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ വ​ന്ന​പ്പോ​ൾ ബി​ജെ​പി​ക്ക് ഏ​റ്റ ക​ന​ത്ത പ്ര​ഹ​രം യോ​ഗി പ്ര​ഭാ​വ​ത്തി​നും കൂ​ടി​യു​ള്ള​താ​യി. യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ഭി​സം​ബോ​ധ​ന ചെ​യ്ത റാ​ലി​ക​ൾ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ 59 ശ​ത​മാ​ന​ത്തോ​ളം സീ​റ്റു​ക​ൾപോ​ലും നേ​ടാ​നാ​വാ​തെ ബി​ജെ​പി പി​ന്നി​ലേ​ക്ക് പോ​യി. മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 63 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളിലാ​യി​രു​ന്നു യോ​ഗി പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്. ഛത്തീ​സ്ഗ​ഡ് ജ​ന​ത​യാ​ണ് യോ​ഗി ആ​ഥി​ത്യ​നാ​ഥി​ന്‍റെ പ്ര​ച​ര​ണ​ങ്ങ​ളെ ഒ​രു ത​ര​ത്തി​ലും മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തി​രു​ന്ന​ത്. 24 റാ​ലി​ക​ളി​ലാ​ണു യോ​ഗി പ​ങ്കെ​ടു​ത്തത്. മ​ധ്യ​പ്ര​ദേ​ശി​ൽ 13 ഉം രാ​ജ​സ്ഥാ​നി​ൽ 20-ഉം റാ​ലി​ക​ളി​ൽ യോ​ഗി പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ 13 നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് ലീ​ഡ് നി​ല​നി​ർ​ത്താ​നാ​യ​ത്.


ദളിത് ഹനുമാൻ പരാമർശം

വ​ർ​ഗീ​യ കാ​ർ​ഡി​റ​ക്കി​യും പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യും വോ​ട്ട് പി​ടി​ക്കാ​നു​ള്ള ബി​ജെ​പി ത​ന്ത്ര​ങ്ങ​ൾ​ക്ക് ഏ​റ്റ ക​ന​ത്ത അ​ടി​യാ​ണ് മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ഴ​ലി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.