ആരോഗ്യമേഖല: ദേശീയ റാങ്കിംഗിൽ കേരളം വീണ്ടും ഒന്നാമത്‌
ആരോഗ്യമേഖല: ദേശീയ റാങ്കിംഗിൽ കേരളം വീണ്ടും ഒന്നാമത്‌
Wednesday, June 26, 2019 12:00 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ​മ​ഗ്ര മി​ക​വി​നു​ള്ള ആ​ദ്യ ദേ​ശീ​യ റാ​ങ്കിം​ഗി​ൽ കേ​ര​ളം വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി. ലോ​ക​ബാ​ങ്കും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് നീ​തി ആ​യോ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ദേ​ശീ​യാ​രോ​ഗ്യ റി​പ്പോ​ർ​ട്ടി​ലാ​ണ് 74.01 പോ​യി​ന്‍റു​മാ​യി കേ​ര​ളം ഒ​ന്നാ​മ​തെ​ത്തി​യ​ത്.

സ​മ​ഗ്ര മി​ക​വു വി​ല​യി​രു​ത്തി​യ​തി​ൽ ആ​ന്ധ്ര പ്ര​ദേ​ശ് (65.13) മ​ഹാ​രാ​ഷ്‌​ട്ര (63.99) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി. ബി​ഹാ​റും (32.11 പോ​യി​ന്‍റ്) ഉ​ത്ത​ർ​പ്ര​ദേ​ശു​മാ​ണ് (28.61) ഏ​റ്റ​വും പി​ന്നി​ൽ. വാ​ർ​ഷി​ക മി​ക​വ് വി​ല​യി​രു​ത്തി​യ​തി​ൽ ഹ​രി​യാ​ന (6.55), രാ​ജ​സ്ഥാ​ൻ (6.30) ജാ​ർ​ഖ​ണ്ഡ് (5.99) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ ആ​ദ്യ മൂന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വ​ലി​യ സം​സ്ഥാ​ന​ങ്ങ​ൾ, ചെ​റി​യ സം​സ്ഥാ​ന​ങ്ങ​ൾ, കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് റാ​ങ്കിം​ഗ് ക്ര​മീ​ക​രി​ച്ച​ത്. ചെ​റി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ മി​സോ​റാം ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. 73.70 പോ​യി​ന്‍റ്. മ​ണി​പ്പു​ർ (57.78), മേ​ഘാ​ല​യ (55.78) എന്നീ സം​സ്ഥാ​ന​ങ്ങ​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി. നാ​ഗാ​ലാ​ൻ​ഡാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ അ​വ​സാ​നം- 37.38 പോ​യി​ന്‍റ്. കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ണ്ഡി​ഗ​ഡ് 52.27 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.


ആ​രോ​ഗ്യ രം​ഗ​ത്തെ വ​ള​ർ​ച്ച, ഭ​ര​ണ​നി​ർ​വ​ഹ​ണം, ന​യ​രൂ​പീ​ക​ര​ണം തു​ട​ങ്ങി 23 ഘ​ട​ക​ങ്ങ​ൾ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ് സൂ​ചി​ക ത​യാ​റാ​ക്കി​യ​ത്.

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മ​ര​ണ നി​ര​ക്ക്, അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ മ​ര​ണ നി​ര​ക്ക്, ജ​ന​ന- മ​ര​ണ നി​ര​ക്ക് സ​ന്തു​ല​നം, പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്ന് കൂ​ടി​യ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്ക​ൽ എ​ന്നി മി​ക​വു​ക​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര മി​ക​വി​നു​ള്ള പ്ര​ക​ട​ന​മാ​യി വി​ല​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും വാ​ർ​ഷി​ക പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്പോ​ൾ കേ​ര​ള​ത്തി​ന്‍റെ പ്ര​ക​ട​നം മി​ക​വ് കാ​ണി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം, ജ​ന​ന- മ​ര​ണ സ​ന്തു​ല​നം നി​ല​നി​ർ​ത്തു​ന്ന​തി​ൽ കേ​ര​ള​വും ത​മി​ഴ്നാ​ടും സു​സ്ഥി​ര വി​ക​സ​ന നേ​ട്ടം (2030 എ​സ്ഡി​ജി) കൈ​വ​രി​ച്ചെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ജി​ജി ലൂ​ക്കോ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.