അധികാരത്തിലെത്തിയാൽ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി
അധികാരത്തിലെത്തിയാൽ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന്  രാഹുൽ ഗാന്ധി
Thursday, April 25, 2024 1:19 AM IST
മും​ബൈ: ഇ​ന്ത്യ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ജ്യ​ത്തെ എ​ല്ലാ ക​ർ​ഷ​ക​രു​ടെ​യും കാ​ർ​ഷി​ക​വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി.

ഇ​തു മാ​ത്ര​മ​ല്ല, വാ​യ്പ എ​ഴു​തി​ത്ത​ള്ള​ൽ ആ​വ​ശ്യ​മാ​യി വ​രു​മ്പോ​ഴെ​ല്ലാം സ​ർ​ക്കാ​രി​നെ ഉ​പ​ദേ​ശി​ക്കാ​ൻ ക​ർ​ഷ​ക ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കു​മെ​ന്നും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ അ​മ​രാ​വ​തി​യി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ​റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വെ രാ​ഹു​ൽ പ​റ​ഞ്ഞു.

നീ​ണ്ട ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത ക​ർ​ഷ​ക​ർ രാ​ഹു​ലി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ എ​തി​രേ​റ്റ​ത്. രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നു ദ​രി​ദ്ര​കു​ടും​ബ​ങ്ങ​ളെ ല​ക്ഷാ​ധി​പ​തി​ക​ളാ​ക്കു​മെ​ന്നും വീ​ട്ട​മ്മ​മാ​ർ​ക്കു പ്ര​തി​വ​ർ​ഷം ല​ക്ഷം രൂ​പ ന​ൽ​കു​ന്ന മ​ഹാ​ല​ക്ഷ്മി പ​ദ്ധ​തി ആ​ദ്യം ന​ട​പ്പാ​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ എ​ല്ലാ ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കും.


ഇ​പ്ര​കാ​രം ത​യാ​റാ​ക്കു​ന്ന ഓ​രോ കു​ടും​ബ​ത്തില്‍നി​ന്നും ഓ​രോ സ്ത്രീ​യെ തെ​ര​ഞ്ഞെ​ടു​ക്കും. ഈ ​സ്ത്രീ​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രി​ക്കും പ്ര​തി​മാ​സം 8,500 രൂ​പ തോ​തി​ൽ പ്ര​തി​വ​ർ​ഷം ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​ക. കു​ടും​ബ​ത്തി​ന് മു​ഴു​വ​നും വേ​ണ്ടി​യാ​ണ് ഈ ​തു​ക. -രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.