ആദ്യ ഡോസ് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളിക്ക്
ആദ്യ ഡോസ് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളിക്ക്
Sunday, January 17, 2021 12:23 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​പ്പോ​ൾ ആ​ദ്യ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് ഡ​ൽ​ഹി എ​യിം​സി​ലെ ശു​ചീ​ക​ര​ണത്തൊ​ഴി​ലാ​ളി മ​നീ​ഷ് കു​മാ​ർ.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ് വ​ർ​ധ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മ​നീ​ഷ് കു​മാ​ർ വാ​ക്സി​ൻ ഡോ​സ് സ്വീ​ക​രി​ച്ച​ത്. ഡ​ൽ​ഹി എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍ദീ​പ് ഗു​ലേ​റി​യ​യും തു​ട​ക്ക​ത്തി​ൽത​ന്നെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.

സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​ർ മാ​റി​നി​ന്ന​പ്പോ​ഴാ​ണ് താ​ൻ ആ​ദ്യ​മാ​യി വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യ​തെ​ന്നു മ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.