ഓരോ 30 കിലോമീറ്ററിലും ചികിത്സാ സംവിധാനങ്ങളോടു കൂടിയ ആംബുലൻസുകൾ ഒരുക്കും
Tuesday, July 2, 2019 1:03 AM IST
തിരുവനന്തപുരം: അപകടമരണങ്ങൾ കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ ആധുനിക ചികിത്സാ സംവിധാനങ്ങളോടു കൂടിയ ആംബുലൻസുകൾ ഓരോ 30 കിലോമീറ്ററിലും വിന്യസിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. ഇതിനായി 315 ആംബുലൻസുകൾ ഉടൻ സജ്ജമാക്കും. സന്പൂർണ ട്രോമാകെയർ പദ്ധതിയുടെ ഭാഗമായിട്ടാണു പദ്ധതിയെന്നു പാറയ്ക്കൽ അബ്ദുള്ളയുടെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗത്തിൽ ആധുനിക ട്രോമാകെയർ സംവിധാനം ഉടൻ പ്രവർത്തനം ആരംഭിക്കും. അതേസമയം എയർ ആംബുലൻസ് ഇപ്പോൾ പ്രായോഗികമായി കരുതുന്നില്ലെന്നും മന്ത്രി അറിയിച്ചു.