ജോളിയുടെ വെളിപ്പെടുത്തൽ ഉറ്റ ബന്ധു പോലീസിനെ അറിയിച്ചു
Saturday, October 12, 2019 12:49 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പരയിലെ മുഖ്യപ്രതി ജോളി, രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒന്നരവയസുകാരി മകൾ ആൽഫൈനെ കൊലപ്പെടുത്തിയത് വിരലിൽ സയനൈഡ് പുരട്ടി കുഞ്ഞിന്റെ വായിലേക്ക് വച്ച്.
ഒരാഴ്ചമുൻപ് ജോളി നടത്തിയ ഈ വെളിപ്പെടുത്തൽ ഉറ്റ ബന്ധുവാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. അറസ്റ്റിനു തൊട്ടുമുൻപായിരുന്നു ജോളിഇക്കാര്യം പറഞ്ഞത്. വിരലിൽതോണ്ടി വായിൽ വച്ചുകൊടുത്തതിനാൽ ഒന്നും തെളിവായി ലഭിക്കില്ലെന്നും പൊലീസിന് തന്നെ ഒരുചുക്കും ചെയ്യാൻ കഴിയില്ലെന്നും ജോളി ബന്ധുവിനോട് പറഞ്ഞിരുന്നു. ഇന്നലെ നടന്ന ചോദ്യംചെയ്യലിൽ ജോളി ഇക്കാര്യം ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചതായാണു വിവരം.