രാഷ്ട്രപതി ഇടപെടണം: മായാവതി
Saturday, February 29, 2020 2:45 AM IST
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഉന്നതതല ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തു നൽകി. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് മായാവതിയുടെ ആവശ്യം.
1984ലെ സിക്ക് വിരുദ്ധ കലാപത്തിന് സമാനമായ കലാപമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്നത്. ഉന്നതതല ജുഡീഷൽ അന്വേഷണം നടന്നാൽ മാത്രമേ സത്യാവസ്ഥ പുറത്തു വരൂ എന്നും മായാവതി ചൂണ്ടിക്കാട്ടി.