മധ്യപ്രദേശിലെ ബിജെപി മന്ത്രിമാർക്കു വകുപ്പുകളായി
Sunday, July 12, 2020 12:23 AM IST
ഭോപ്പാൽ: മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടും വകുപ്പില്ലാതെ തുടർന്ന മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിലെ പുതിയ അംഗങ്ങൾക്ക് ഒടുവിൽ ആശ്വാസം. പുതുതായി മന്ത്രിസഭയിലെത്തിയ 28 പേരുടെ വകുപ്പുകൾ ഇന്നു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
22 എംഎൽഎമാർക്കൊപ്പം കോൺഗ്രസിൽനിന്നു കൂറുമാറി എത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികൾക്ക് ഏതെല്ലാം വകുപ്പുകൾ നൽകണമെന്നതിലെ ആശയക്കുഴപ്പമാണ് ശിവരാജ് സിംഗ് ചൗഹാനെ വിഷമവൃത്തത്തിലാക്കിയിരുന്നത്. കഴിഞ്ഞ മാർച്ചിലാണ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കു ചേക്കേറിയത്. ബിജെപിയിൽ നിന്നെത്തിയ എംഎൽഎമാരിൽ ചിലരെ ഉൾപ്പെടുത്തി കഴിഞ്ഞ രണ്ടിനാണു സംസ്ഥാന മന്ത്രിസഭ വികസിപ്പിച്ചത്.