കരസേനാ മേധാവി ജമ്മുവിൽ
Wednesday, October 20, 2021 12:09 AM IST
ജമ്മു: കരസേനാ മേധാവി എം.എം. നരവനെ ജമ്മു മേഖലയിലെ നിയന്ത്രണരേഖയിൽ സന്ദർശനം നടത്തി. പ്രദേശത്തെ നുഴഞ്ഞുകയറ്റവിരുദ്ധ നടപടികൾ വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം.
രണ്ടുദിന സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് അദ്ദേഹം ജമ്മുവിൽ എത്തിയത്. താഴ്വരയിൽ സാധാരണക്കാരെ ലക്ഷ്യമിട്ടു ഭീകരാക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണു സന്ദർശനം. 11 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
പൂഞ്ച്, രജൗരി ജില്ലകളിലെ വനമേഖലയിൽ ഒരാഴ്ചയായി തീവ്രവാദ വിരുദ്ധ നടപടികൾ തുടരുകയാണ്. ഈ മാസം 11ന് പൂഞ്ച് സുരാൻകോട്ടിലെ വനമേഖലയിലുണ്ടായആക്രമണത്തിൽ ഒന്പതു സൈനികർ വീരമൃത്യു വരിച്ചിരുന്നു. പൂഞ്ചിൽ ഭീകരർക്കെതിരേ ഏറ്റുമുട്ടൽ പത്താം ദിവസവും തുടരുകയാണ്.