സ്വപ്നയുടെ കരുതൽ തടങ്കൽ: കേന്ദ്ര ഏജൻസികൾ സുപ്രീംകോടതിയിൽ
Sunday, November 28, 2021 12:46 AM IST
ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കേന്ദ്ര ഏജൻസികൾ സുപ്രീംകോടതിയെ സമീപിച്ചു. കൊഫെപോസ പ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.
കസ്റ്റംസ് കമ്മീഷണർ, സെൻട്രൽ എക്കണോമിക് ഇന്റലിജൻസ് ബ്യുറോ ഡയറക്ടർ ജനറൽ, കോഫെപോസ ജോയിന്റ് സെക്രട്ടറി തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷ് തുടർന്നും കള്ളക്കടത്തിൽ ഏർപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കരുതൽ തടങ്കലിലാക്കിയിരുന്നത്. രാജ്യത്തിന്റെ സാന്പത്തിക ഭദ്രത കൂടി കണക്കിലെടുത്തായിരുന്നു നടപടി. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കുകയായിരുന്നുവെന്ന് കേന്ദ്ര ഏജൻസികളുടെ ഹർജിയിൽ പറയുന്നു.