കോവിഡ്: സ്പെ​യി​നി​ൽ മ​ര​ണം 2000 ക​ട​ന്നു
കോവിഡ്: സ്പെ​യി​നി​ൽ മ​ര​ണം 2000 ക​ട​ന്നു
Tuesday, March 24, 2020 12:15 AM IST
മാ​​ഡ്രി​​ഡ്: കോ​​വി​​ഡ് രോ​​ഗ​​ത്തെ​​ത്തു​​ട​​ർ​​ന്ന് സ്പെ​​യി​​നി​​ൽ മ​​ര​​ണം 2182 ആ​​യി. 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 462 പേ​​രാ​​ണ് സ്പെ​​യി​​നി​​ൽ മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് മ​​ര​​ണ​​നി​​ര​​ക്കി​​ൽ 27 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. ചൈ​​ന​​യ്ക്കും ഇ​​റ്റ​​ലി​​ക്കും ശേ​​ഷം കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ സ്പെ​​യി​​നി​​ൽ 33,089 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു.

രാ​​ജ്യ​​ത്തു ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്കു പ്ര​​ഖ്യാ​​പി​​ച്ച അ​​ട​​ച്ചു​​പൂ​​ട്ട​​ൽ ഏ​​പ്രി​​ൽ 11 വ​​രെ നീ​​ട്ടി. രോ​​ഗം ഏ​​റ്റ​​വും രൂ​​ക്ഷ​​മാ​​യി​​ട്ടു​​ള്ള​​ത് ത​​ല​​സ്ഥാ​​ന​​മാ​​യ മാ​​ഡ്രി​​ഡി​​ലാ​​ണ്. മാ​​ഡ്രി​​ഡി​​ൽ മാ​​ത്രം 1263 പേ​​ർ മ​​രി​​ച്ചു. മൊ​​ത്തം മ​​ര​​ണ​​ത്തി​​ൽ 58 ശ​​ത​​മാ​​നം മാ​​ഡ്രി​​ഡി​​ലാ​​ണ്. ഇ​​വി​​ടെ 10,575 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. അതിൽ 3910 ആരോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രും ഉൾപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.