പക്ഷേ, ഹമാസ് ഭീകരർ സിവിലിയൻ സംവിധാനങ്ങളെ പോരാട്ടത്തിന് ഉപയോഗിക്കുകയും ജനങ്ങളെ പരിചകളാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പലപ്പോഴും യുദ്ധമേഖലയിലെ വസ്തുതകൾ വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നു.
ഇസ്രേലി സേന യുഎസ് ആയുധങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ആയുധങ്ങൾ ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇസ്രേലി സേനയുടെ കാര്യക്ഷമതയിൽ സംശയമില്ല.
പക്ഷേ, പലസ്തീനികൾ വൻതോതിൽ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിൽ ആയുധങ്ങൾ ഫലപ്രദമായിട്ടാണോ സേന ഉപയോഗിക്കുന്നതെന്നതിൽ സംശയം ഉയരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.