നൊബേൽ ജേതാവായ ചൈനീസ് ശാസ്ത്രജ്ഞൻ ചെൻ നിംഗ് യാംഗ് അന്തരിച്ചു
Saturday, October 18, 2025 10:38 PM IST
ബെയ്ജിംഗ്: നൊബേൽ ജേതാവായ ചൈനീസ് ശാസ്ത്രജ്ഞൻ ചെൻ നിംഗ് യാംഗ് 103-ാം വയസിൽ അന്തരിച്ചു.
പ്രപഞ്ചത്തിന്റെ അടിസ്ഥാന നിർമാണ ഘടകളായ സബ് ആറ്റോമിക കണങ്ങളെ കണ്ടെത്താൻ സഹായിച്ച ഗവേഷണങ്ങൾക്ക് 1957ൽ ചെന്നും മറ്റൊരു ചൈനീസ് ശാസ്ത്രജ്ഞനായ ലീ സുംഗ് ദാവോയും ഭൗതികശാസ്ത്ര നൊബേൽ പങ്കുവയ്ക്കുകയായിരുന്നു.
ലോകമൊട്ടുക്കുള്ള ഭൗതികശാസ്ത്ര ഗവേഷണങ്ങളിൽ സ്വാധീനം ചെലുത്തിയ ചെൻ ബെയ്ജിംഗിലെ സിൻഹുവ യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരുന്നു.