സിറിയയിലെ ആശുപത്രിയിൽ മിസൈൽ പതിച്ച് 13 മരണം
Monday, June 14, 2021 12:40 AM IST
ബെയ്റൂട്ട്: തുർക്കിയുടെ പിന്തുണയുള്ള വിമതർ നിയന്ത്രിക്കുന്ന സിറിയൻ നഗരത്തിലെ ആശുപത്രിക്കു നേർക്കുണ്ടായ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 27 പേർക്കു പരിക്കേറ്റു. മരിച്ചവരിൽ രണ്ട് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു.
അഫ്രിൻ നഗരത്തിലെ അൽ-ഷിഫ ആശുപത്രിക്കു നേർക്കാണ് ആക്രമണമുണ്ടായത്. രണ്ടു മിസൈലുകൾ പതിച്ച ആശുപത്രി പ്രവർത്തനയോഗ്യമല്ലാതായി.