ഇലക്ട്രോ ഗ്രീന്‍ മോട്ടോഴ്സ് ഷോറൂം മുട്ടത്ത് പ്രവർത്തനമാരംഭിച്ചു
Tuesday, January 18, 2022 1:19 AM IST
കൊച്ചി: കേരളത്തിലെ മുൻനിര മള്‍ട്ടി ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഡീലറായ ഇലക്ട്രോ ഗ്രീന്‍ മോട്ടോഴ്സ് ആലുവ മുട്ടത്ത് പുതിയ ഷോറൂം ആരംഭിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
65,000 രൂപ മുതല്‍ 90,000 രൂപ വരെയുള്ള മോഡലുകളാണ് അവതരിപ്പിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റൽ മുതൽ 90 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്ന് കന്പനി അധികൃതർ അറിയിച്ചു. 10 രൂപ മാത്രം ചെലവില്‍ രണ്ട് യൂണിറ്റ് വൈദ്യുതി മതിയാകും.
കുറഞ്ഞ സമയത്തിനകം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എഴുപതോളം ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് കമ്പനി സിഇഒ എ.ടി. അന്‍വര്‍ അറിയിച്ചു. ടെക്കോ ഇലക്ട്രോ മോട്ടോഴ്സ്, സിപ്പ് എന്നീ ഇലക്ട്രിക് സ്കൂട്ടര്‍ ബ്രാന്‍ഡുകളുടെ ഓള് കേരള ഡീലറാണ് ഇലക്ട്രോ ഗ്രീന്‍ മോട്ടോഴ്സ്. കേരളം മുഴുവന്‍ ഫാസ്റ്റ് റീ ചാര്‍ജിംഗ് യൂണിറ്റുകള്‍ തുറക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.