Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്...
വി ഗാര്‍ഡ് അറ്റാദായത്തില്‍ 44.5...
റിലയന്‍സ് റീട്ടെയ്ലിൽ എഎസ്ഒ...
നിപ്പോണ്‍ ടൊയോട്ട വീക്കെന്‍ഡ് ധ...
സ്വര്‍ണം: പവന് 200 രൂപ കുറഞ്ഞു
വിയറ്റ്ജെറ്റ്: 50% കിഴിവ്
Previous
Next
Business News
Click here for detailed news of all items
രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി സ്വീകരിച്ചാൽ തുല്യമായ തുക പിഴ
Monday, October 3, 2022 2:06 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ഇന്ത്യയിൽ ധാരാളം കള്ളപ്പണം പ്രചാരത്തിലുണ്ടെന്നാണ് ഗവണ്മെന്റ് വിശ്വസിക്കുന്നത്. കള്ളപ്പണ ഇടപാടുകൾ നടക്കുന്നത് കാഷായിട്ടാണ് എന്നാണ് ധാരണ. കള്ളപ്പണം വിതരണം ചെയ്യുന്നത് ഒരു പരിധിവരെ തടയുവാൻ സാധിക്കും എന്നതാണ് ഡിജിറ്റലൈസേഷന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം.
കള്ളപ്പണം തടയുന്നതിനായി 2017 ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ രണ്ടു ലക്ഷമോ അതിനുമുകളിലോ ഉള്ള എല്ലാ കാഷ് ഇടപാടുകളും അംഗീകൃത മാർഗത്തിലൂടെ അല്ല എങ്കിൽ നിയമവിരുദ്ധമായി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിൽ 269 എസ്.ടി. എന്ന വകുപ്പ് കൂട്ടിച്ചേർത്താണ് പ്രസ്തുത ഭേദഗതി കൊണ്ടുവന്നത്. പ്രസ്തുത വകുപ്പിലെ പ്രസക്തഭാഗങ്ങൾ സൂചിപ്പിക്കുന്നത് ഇങ്ങനെ ഒരു വ്യക്തിക്കും സ്ഥാപനത്തിനും രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പക്കൽ നിന്നും ഒരേ ദിവസം, ഒറ്റ ഇടപാടിനായോ അല്ലെങ്കിൽ ഒരു പ്രത്യേക കാര്യത്തിനായോ കൈപ്പറ്റുവാൻ പാടില്ല.
എന്നാൽ താഴെപ്പറയുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 1) ഗവണ്മെന്റ് 2) കോഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെയുള്ള എല്ലാ ബാങ്കിംഗ് കന്പനികളും പോസ്റ്റ് ഓഫീസും ആദായനികുതി നിയമം 269 എസ്. എസ്. വകുപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഇടപാടുകളും ഇതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ആദായനികുതി നിയമത്തിലെ 269 എസ്.ടി. വകുപ്പ് അനുസരിച്ച് ഗവണ്മെന്റും ബാങ്കുകളും പോസ്റ്റ് ഓഫീസും കോഓപ്പറേറ്റീവ് ബാങ്കും ഒഴികെയുളള ഒരു സ്ഥാപനവുമായോ പ്രസ്ഥാനവുമായോ കന്പനിയുമായോ വ്യക്തിയുമായോ 2 ലക്ഷം രൂപയ്ക്കോ അതിനുമുകളിലോ ഉള്ള ഒരു വിധത്തിലുള്ള പണമിടപാടുകളും കാഷായി 2017 ഏപ്രിൽ 1 ന് ശേഷം നടത്തുവാൻ പാടില്ലാത്തതാണ്. ശിക്ഷ വരുന്നത് പണം കൈപ്പറ്റുന്ന വ്യക്തിക്കും/സ്ഥാപനത്തിനുമായിരിക്കും. ഇവിടെ നികുതിക്ക് വിധേയമായ പണമാണെന്നോ നികുതി ഒഴിവുള്ള പണമാണെന്നോ കാർഷിക വരുമാനം ആണ് എന്നുള്ളതോ ആയ യാതൊരു വിധ പരിഗണനയും ഉണ്ടായിരിക്കുന്നതല്ല.
269 എസ്ടി വകുപ്പ് 3 വിധത്തിലുള്ള പണമിടപാടിനെ പറ്റിയാണ് വിവരിക്കുന്നത്, ഒന്നാമതായി പറയുന്നത് ഒരേ ദിവസം തന്നെ ഒരു വ്യക്തിയോ സ്ഥാപനമോ ഒരു വ്യക്തിയുടെ / സ്ഥാപനത്തിന്റെ പക്കൽ നിന്നും രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി, സ്വീകരിക്കുന്നതിനാണ് വിലക്കുള്ളത്. ഇത് ഉദാഹരണ സഹിതം വ്യക്തമാക്കാം. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് 1-ാം തീയതി 1.5 ലക്ഷം രൂപയുടെ വിലയ്ക്കുള്ള സാധനങ്ങൾ വിറ്റു. അതേ ഇടപാടുകാർ രണ്ടാം തീയതി 1 ലക്ഷം രൂപയുടെ വില്പന കൂടി നടത്തി. രണ്ടാം തീയതിയിലെ ഇടപാട് കഴിഞ്ഞപ്പോൾ പ്രസ്തുത വ്യക്തി ആദ്യത്തെ ആൾക്ക് രണ്ടരലക്ഷം രൂപ കൊടുക്കുവാനുണ്ട്. ഇവിടെ 2 ലക്ഷം രൂപയിൽ കൂടുതൽ കാഷായി നൽകുവാൻ പാടില്ല. 2 ദിവസത്തെ ഇടപാടാണ് എന്നതിന് ഇവിടെ യാതൊരു പ്രസക്തിയും ഇല്ല.
രണ്ടാമതായി സൂചിപ്പിക്കുന്നത് ഇടപാടിന്റെ വലിപ്പത്തെപ്പറ്റിയാണ്. 2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഒറ്റ ഇടപാട് നടത്തിയാലും അതിന്റെ പണം 2 ലക്ഷത്തിൽ താഴെ മാത്രമേ കാഷായി സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ. ബാക്കി പണം അക്കൗണ്ട് പെയി ചെക്കായോ, ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിൽ കൂടി മാത്രമേ നടത്തുവാൻ പാടുള്ളൂ. ഇവിടെ തുക ചെറിയ സംഖ്യകളായി പല ദിവസങ്ങളിലായി നൽകുവാൻ പാടില്ല. ഉദാഹരണമായി ആശുപത്രിയിലെ രോഗിയുടെ ഓപ്പറേഷൻ ചിലവ് 3 ലക്ഷം രൂപ ആയെന്നിരിക്കട്ടെ ആശുപത്രി അധികൃതർക്ക് ഈ 3 ലക്ഷം രൂപയും ക്യാഷായി വാങ്ങിക്കുവാൻ സാധിക്കില്ല. രണ്ട് ലക്ഷം രൂപയിൽ കുറഞ്ഞ തുക ക്യഷായും ബാക്കിയുള്ളത് ചെക്ക് മാർഗ്ഗത്തിലൂടെയോ ഡ്രാഫ്റ്റ് മുഖാന്തിരമോ ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ ബാങ്കിൽ കൂടി മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ.
മൂന്നാമതായി പറയുന്നത് ഒരു പ്രത്യേക ഇടപാട് അല്ലെങ്കിൽ പ്രത്യേക സംഭവത്തെ പ്രതിപാദിച്ചാണ്. ഒരു പ്രത്യേക ഇടപാടിന് അല്ലെങ്കിൽ പ്രത്യേക സംഭവത്തിന് വേണ്ടി ഒരു പേർസന്റെ പക്കൽ നിന്നും 2 ലക്ഷം രൂപയോ അതിൽ കൂടുതലോ ക്യാഷായി സ്വീകരിക്കുവാൻ സാധിക്കില്ല എന്നതാണ്. ഉദാഹരണം പറഞ്ഞാൽ ഒരു വിവാഹ ആഘോഷത്തിന് വേണ്ടി ഇവന്റ് മാനേജ്മെന്റ് കന്പനിയെ 5 ലക്ഷം രൂപ കരാർ തുക ഉറപ്പിച്ച് ഏൽപ്പിക്കുന്നു. ഇവിടെ പ്രസ്തുത കന്പനിക്ക് ഇതിന്റെ പ്രതിഫലത്തിലേക്ക് 2 ലക്ഷം രൂപയിൽ താഴെ മാത്രമേ ക്യാഷായി സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ. ബാക്കിയുള്ള തുക ചെക്ക് / ഡ്രാഫ്റ്റ് / ഇലക്ട്രോണിക് / ബാങ്കിലൂടെ മാത്രമേ സ്വീകരിക്കുവാൻ പാടുള്ളൂ. മറ്റൊരു ഉദാഹരണം പറയുന്നു. ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്ത 300 പേർ വരന് 1000 രൂപ വീതം സംഭാവനയായി നൽകുന്നു. ഇവിടെ ആകെ തുക 3 ലക്ഷം രൂപ വരുമെങ്കിലും ഒരു പേഴ്സന്റെ മാത്രം പക്കൽ നിന്നല്ലാത്തതിനാൽ ഈ നിയമം ബാധകമാവില്ല. എങ്കിലും രണ്ടാമത്തെ ക്ലോസ് അനുസരിച്ച് നിയമലംഘനം ആകും എന്നും കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാൽ ഒരാളുടെ പക്കൽ നിന്നും ഗിഫ്റ്റ് ആയി 2 ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി സ്വീകരിച്ചാൽ അതും നിയമവിരുദ്ധമാണ്.
ആദായനികുതി നിയമം 269 എസ്.ടി. വകുപ്പ് ലംഘിച്ചാൽ സ്വീകരിക്കുന്ന തുകക്ക് തുല്യമായ തുക പിഴ അടക്കേണ്ടതായി വരും. നികുതി നിയമത്തിലെ 271 ഡിഎ വകുപ്പ് അനുസരിച്ചാണിത്. എന്നാൽ പണം സ്വീകരിച്ച വ്യക്തിക്ക് അതിന് തക്കതായ കാരണം ബോധിപ്പിക്കാൻ സാധിച്ചാൽ പിഴ ഈടാക്കുന്നതല്ല. പിഴ ഈടാക്കുന്നത് ജോയിന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.
സാധാരണഗതിയിൽ കൃഷിക്കാർക്ക് അവരുടെ കാർഷിക വിളകൾ വിൽക്കുന്പോൾ പണം കാഷായി വാങ്ങുവാൻ സാധിക്കും എന്നായിരുന്നു പൊതുവെയുള്ള അനുമാനം. എന്നാൽ കൃഷിക്കാർക്ക് മാത്രമായി യാതൊരു വിധത്തിലുള്ള ആനുകൂല്യവും പ്രസ്തുത നിയമത്തിൽ സൂചിപ്പിച്ചിട്ടില്ല. അതിനാൽ കാർഷിക വിളകളുടെ വില്പന സമയത്തുപോലും വില്പന വില 2 ലക്ഷം രൂപയോ അതിന് മുകളിലോ ആണെങ്കിൽ കാഷായി സ്വീകരിക്കുവാൻ പാടില്ല.
എന്നാൽ ബാങ്കിൽ നിന്നും 2 ലക്ഷം രൂപയിൽ കൂടുതൽ പണം ക്യാഷായി പിൻവലിച്ചാലും 269 എസ്ടി ബാധകമാവില്ല. ഈ ഭേദഗതി 5.4.2017 ൽ പ്രാബല്യത്തിൽ വന്നു. പങ്കുവ്യാപാര സ്ഥാപനങ്ങളിൽ ഉടമസ്ഥർക്ക് (പാർട്ണർമാർക്ക്) പോലും സ്വന്തം സ്ഥാപനത്തിലേക്ക് 2 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള പണം കാഷായി നൽകുവാനും സ്വന്തം പണത്തിൽ നിന്നും പ്രസ്തുത തുകക്ക് മുകളിലെങ്കിൽ പിൻവലിക്കുവാനും സാധിക്കില്ല! പൂർവികമായ ലഭിച്ച തുക 2 ലക്ഷത്തിൽ കൂടുതൽ കാഷായിട്ടാണെങ്കിൽ സ്വീകരിക്കുവാൻ പാടില്ല!
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
വി ഗാര്‍ഡ് അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന
റിലയന്‍സ് റീട്ടെയ്ലിൽ എഎസ്ഒഎസ് സ്റ്റോറുകൾ
നിപ്പോണ്‍ ടൊയോട്ട വീക്കെന്‍ഡ് ധമാക്കയ്ക്ക് തുടക്കം
സ്വര്‍ണം: പവന് 200 രൂപ കുറഞ്ഞു
വിയറ്റ്ജെറ്റ്: 50% കിഴിവ്
ഇൻഡിഗോ കൊച്ചി-ദമാം സർവീസ് ജൂൺ മുതൽ
അമേരിക്കയില്‍ വിപുലീകരണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പ്
എക്സ്പീരിയോണും ട്വിക്സറും കൈകോർക്കും
ജോര്‍ജ് കളപറമ്പില്‍ ജോണ്‍ ഇസാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍
യെസ് ബാങ്ക് ‘യെസ് ഗ്രാന്‍ഡ്വര്‍’ തുടങ്ങി
ബെഡ്റോക്ക് സേവനങ്ങള്‍ ഏഷ്യയിലും
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
സൂര്യദേവ് ടിഎംടി കമ്പികൾ വിപണിയിൽ
വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റ്; ഒരുക്കങ്ങള്‍ തകൃതി
എയർ ഇന്ത്യ ജീവനക്കാരുടെ ഹർജികൾ തള്ളി
ഓഹരി വിപണിയില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടി തട്ടി
സ്വര്‍ണം: പവന് 560 രൂപയുടെ വര്‍ധന
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
കൊച്ചി കപ്പൽശാലയുടെ ഓഹരിവിലയിൽ കുതിപ്പ്
രോഹിത് ശര്‍മ ടിസിഎല്‍ അംബാസഡര്‍
പവന് 320 രൂപ വര്‍ധിച്ചു
ഹോട്ടല്‍ടെക് പ്രദര്‍ശനത്തിനു തുടക്കം
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
പവന് 320 രൂപ കുറഞ്ഞു
പ്ലാറ്റിനം ലവ് ബാൻഡിൽ പുതിയ ശേഖരം
വാര്‍ഡ് വിസാര്ഡിനു വില്പനയിൽ നേട്ടം
അമ്മമാർക്ക് ആദരവുമായി എസ്ബിഐ ലൈഫ്
എയര്‍ടെലും ഗൂഗിളും ധാരണയില്‍
പിയേഴ്സണ്‍ പങ്കാളികളുടെ യോഗം നടത്തി
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ വർധന
ഡിഫന്‍ഡര്‍ പുതിയ മൂന്നു മോഡലുകള്‍ പുറത്തിറക്കി
പ്രിന്ററുകൾ വിപണിയിലെത്തിക്കും
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
ലുലു ഫാഷൻ വീക്ക് വേദിയിൽ ഇന്ദ്രന്‍സിന് ആദരം
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കു വായ്പ: ഫെഡറല്‍ ബാങ്ക് നല്‍കിയത് 35 കോടി
പവന് 80 രൂപ കുറഞ്ഞു
റോസ് കൈമ ബിരിയാണി റൈസ്; ദുൽഖർ ബ്രാൻഡ് അംബാസഡർ
സുവർണകാലം ഓർമ, കൊക്കോയ്ക്ക് ഇടിവ്
കൈവിട്ടു പോകുമോ!
ഓഡി ക്യൂ 3, സ്പോർട്ട്ബാക്ക് വിപണിയിൽ
ബാങ്ക് ഓഫ് ബറോഡയ്ക്ക് ആദ്യപാദത്തില്‍ 4,886 കോടി ലാഭം
വണ്‍പ്ലസ് ജിയോ മാര്‍ട്ട് ഡിജിറ്റല്‍ സഹകരണം
പുതിയ ഇയര്ബഡ്സുകളുമായി മോട്ടറോള
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക് കൊച്ചിയില്‍
ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് അവതരിപ്പിച്ചു
പുതിയ പള്‍സര്‍ എന്‍എസ്400 ഇസഡ് വിപണിയിൽ
ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തത്തിനു വലിയ സാധ്യത: ഐഎസ്ആർഒ ചെയർമാൻ
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
വി ഗാര്‍ഡ് അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന
റിലയന്‍സ് റീട്ടെയ്ലിൽ എഎസ്ഒഎസ് സ്റ്റോറുകൾ
നിപ്പോണ്‍ ടൊയോട്ട വീക്കെന്‍ഡ് ധമാക്കയ്ക്ക് തുടക്കം
സ്വര്‍ണം: പവന് 200 രൂപ കുറഞ്ഞു
വിയറ്റ്ജെറ്റ്: 50% കിഴിവ്
ഇൻഡിഗോ കൊച്ചി-ദമാം സർവീസ് ജൂൺ മുതൽ
അമേരിക്കയില്‍ വിപുലീകരണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പ്
എക്സ്പീരിയോണും ട്വിക്സറും കൈകോർക്കും
ജോര്‍ജ് കളപറമ്പില്‍ ജോണ്‍ ഇസാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍
യെസ് ബാങ്ക് ‘യെസ് ഗ്രാന്‍ഡ്വര്‍’ തുടങ്ങി
ബെഡ്റോക്ക് സേവനങ്ങള്‍ ഏഷ്യയിലും
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
സൂര്യദേവ് ടിഎംടി കമ്പികൾ വിപണിയിൽ
വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റ്; ഒരുക്കങ്ങള്‍ തകൃതി
എയർ ഇന്ത്യ ജീവനക്കാരുടെ ഹർജികൾ തള്ളി
ഓഹരി വിപണിയില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടി തട്ടി
സ്വര്‍ണം: പവന് 560 രൂപയുടെ വര്‍ധന
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
കൊച്ചി കപ്പൽശാലയുടെ ഓഹരിവിലയിൽ കുതിപ്പ്
രോഹിത് ശര്‍മ ടിസിഎല്‍ അംബാസഡര്‍
പവന് 320 രൂപ വര്‍ധിച്ചു
ഹോട്ടല്‍ടെക് പ്രദര്‍ശനത്തിനു തുടക്കം
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
പവന് 320 രൂപ കുറഞ്ഞു
പ്ലാറ്റിനം ലവ് ബാൻഡിൽ പുതിയ ശേഖരം
വാര്‍ഡ് വിസാര്ഡിനു വില്പനയിൽ നേട്ടം
അമ്മമാർക്ക് ആദരവുമായി എസ്ബിഐ ലൈഫ്
എയര്‍ടെലും ഗൂഗിളും ധാരണയില്‍
പിയേഴ്സണ്‍ പങ്കാളികളുടെ യോഗം നടത്തി
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ വർധന
ഡിഫന്‍ഡര്‍ പുതിയ മൂന്നു മോഡലുകള്‍ പുറത്തിറക്കി
പ്രിന്ററുകൾ വിപണിയിലെത്തിക്കും
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
ലുലു ഫാഷൻ വീക്ക് വേദിയിൽ ഇന്ദ്രന്‍സിന് ആദരം
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കു വായ്പ: ഫെഡറല്‍ ബാങ്ക് നല്‍കിയത് 35 കോടി
പവന് 80 രൂപ കുറഞ്ഞു
റോസ് കൈമ ബിരിയാണി റൈസ്; ദുൽഖർ ബ്രാൻഡ് അംബാസഡർ
സുവർണകാലം ഓർമ, കൊക്കോയ്ക്ക് ഇടിവ്
കൈവിട്ടു പോകുമോ!
ഓഡി ക്യൂ 3, സ്പോർട്ട്ബാക്ക് വിപണിയിൽ
ബാങ്ക് ഓഫ് ബറോഡയ്ക്ക് ആദ്യപാദത്തില്‍ 4,886 കോടി ലാഭം
വണ്‍പ്ലസ് ജിയോ മാര്‍ട്ട് ഡിജിറ്റല്‍ സഹകരണം
പുതിയ ഇയര്ബഡ്സുകളുമായി മോട്ടറോള
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക് കൊച്ചിയില്‍
ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് അവതരിപ്പിച്ചു
പുതിയ പള്‍സര്‍ എന്‍എസ്400 ഇസഡ് വിപണിയിൽ
ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തത്തിനു വലിയ സാധ്യത: ഐഎസ്ആർഒ ചെയർമാൻ
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Latest News
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ഭക്ഷ്യവസ്തുക്കളെ അണുവിമുക്തമാക്കുന്ന എഥിലീൻ ഓക്സൈഡിന്റെ (ഇടി...
Top