ദേ​ശീ​യ കാ​ത്ത​ലി​ക് സൈ​ക്കോ​ള​ജി സ​മ്മേ​ള​നം സ​മാ​പി​ച്ചു
Thursday, October 12, 2017 1:51 PM IST
പാ​​ലാ: ദേ​​ശീ​​യ കാ​​ത്ത​​ലി​​ക് സം​​ഘ​​ട​​ന​​യു​​ടെ 18-ാം സ​​മ്മേ​​ള​​നം മം​​ഗ​​ലാ​​പു​​രം അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ന്നു. സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മം​​ഗ​​ലാ​​പു​​രം രൂ​​പ​​ത മെ​​ത്രാ​​ൻ റ​​വ. ഡോ. ​​അ​​ലോ​​ഷ്യ​​സ് പോ​​ൾ ഡി​​സൂ​​സ നി​​ർ​​വ​​ഹി​​ച്ചു. ‘പോ​​സി​​റ്റീ​​വ് സൈ​​ക്കോ​​ള​​ജി ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ജീ​​വി​​ത​​ത്തി​​ലേ​​ക്കു​​ള്ള വ​​ഴി’ എ​​ന്ന​​താ​​യി​​രു​​ന്നു സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ പ്ര​​ധാ​​ന​​വി​​ഷ​​യം. പ്ര​​സി​​ഡ​​ന്‍റ് റ​​വ.​ഡോ.​​സി.​​എം. ജോ​​സ​​ഫ്, സെ​​ക്ര​​ട്ട​​റി ഫാ.​തോ​​മ​​സ് മ​​തി​​ല​​ക​​ത്ത് സി​​എം​​ഐ, സി​​സ്റ്റ​​ർ ഡോ.​സെ​​വ​​രി​​ൻ, ഡോ.​ക​​മ​​ലേ​​ഷ് സിം​​ഗ്, ഡോ.​​ലോ​​റ​​ൻ​​സ് സൂ​​സെ നാ​​ഥ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.