വി​ള ഇ​ൻ​ഷ്വ​റ​ൻ​സ്: കോട്ടയത്തും പാലക്കാട്ടും പുനഃക്രമീകരിക്കും
Saturday, November 11, 2017 2:17 PM IST
കോ​ട്ട​യം: വി​​ള ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം, പാ​​ല​​ക്കാ​​ട് ജി​​ല്ല​​ക​​ൾ​​ക്കാ​​യി പ്ര​​ഖ്യാ​​പി​​ച്ച പ​​ദ്ധ​​തി സാ​​ങ്കേ​​തി​​ക പ്ര​​ശ്ന​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നു പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കു​​മെ​​ന്നു റ​​ബ​​ർ ബോ​​ർ​​ഡ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ എ. ​​അ​​ജി​​ത് കു​​മാ​​ർ പ​​റ​​ഞ്ഞു.

റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തു റ​ബ​ർ മേ​ഖ​ല​യി​ലു​ള്ള​വ​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ അ​​നു​​യോ​​ജ്യ​​മാ​​യ റ​​ബ​​ർ തൈ​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നു പ​​രി​​ശ്ര​​മം ന​​ട​​ത്തും. സേ​​ഫ്ഗാ​​ർ​​ഡ് ഡ്യൂ​​ട്ടി ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നു കേ​​ന്ദ്ര​​ത്തി​​നു സാ​​ധി​​ക്കു​​മെ​​ന്നും ട​​യ​​ർ ലോ​​ബി​​യു​​ടെ സ​​മ​​ർ​​ദ​​ത്തി​​നു മു​​ൻ​​സ​​ർ​​ക്കാ​​രും നി​​ല​​വി​​ലു​​ള്ള സ​​ർ​​ക്കാ​​രും വ​​ഴ​​ങ്ങു​​ക​​യാ​​ണെ​​ന്നും റ​​ബ​​ർ​​ബോ​​ർ​​ഡ് മു​​ൻ ചെ​​യ​​ർ​​മാ​​ൻ പി.​​സി. സി​​റി​​യ​​ക് ച​​ർ​​ച്ച​​യി​​ൽ പ​​റ​​ഞ്ഞു.


റ​​ബ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ർ​​ഷി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളെ ജി​​എ​​സ്ടി​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന ശ​​ക്ത​​മാ​​യ അ​​ഭി​​പ്രാ​​യം ച​​ർ​​ച്ച​​യി​​ൽ ഉ​​യ​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.