ഫാ.​ അ​ദെ​യോ​ദാ​ത്തൂ​സ് ദൈ​വ​ദാ​സ പ​ദ​വി​യി​ൽ
ഫാ.​ അ​ദെ​യോ​ദാ​ത്തൂ​സ് ദൈ​വ​ദാ​സ പ​ദ​വി​യി​ൽ
Sunday, October 14, 2018 12:23 AM IST
അ​​​മ​​​ര​​​വി​​​ള: ക​​​ർ​​​മ​​​ലീ​​​ത്ത വൈ​​​ദി​​​ക​​​നും മി​​​ഷ​​​ണ​​​റി​​​യു​​​മാ​​​യി​​​രു​​​ന്ന ഫാ. ​​​അ​​​ദെ​​​യോ​​​ദാ​​​ത്തൂ​​​സി​​​നെ ദൈ​​​വ​​​ദാ​​​സ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്തി. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 നാ​​​ണ് ബി​​​ഷ​​​പ് ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഈ ​​​മാ​​​സം 20ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പാ​​​ങ്ങോ​​​ട് കാ​​​ർ​​​മ​​​ൽ ഹി​​​ൽ ആ​​​ശ്ര​​​മ​​​ത്തി​​​ൽ ന​​​ട​​​ക്കും. അ​​​ന്നു വൈ​​​കു​​​ന്നേ​​​രം 4.30 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും. തു​​​ട​​​ർ​​​ന്ന് പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും.

ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഫാ. ​​​അ​​​ദെ​​​യോ​​​ദാ​​​ത്തൂ​​​സി​​​നെ ദൈ​​​വ​​​ദാ​​​സ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​ള​​​ള ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക അ​​​റി​​​യി​​​പ്പ് രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ഡോ. ​​​ജോ​​​സ് റാ​​​ഫേ​​​ൽ വാ​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്ന് നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​ള​​​ള സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ടു​​​ള​​​ള പ്ര​​​ഖ്യാ​​​പ​​​നം ക​​​ർ​​​മ​​​ലീ​​​ത്താ​​​സ​​​ഭ മ​​​ല​​​ബാ​​​ർ പ്രോ​​​വി​​​ൻ​​​സ് സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൂ​​​ട​​​പ്പാ​​​ട്ട് ന​​​ട​​​ത്തി.


തു​​​ട​​​ർ​​​ന്ന് ഫാ. ​​​അ​​​ദെ​​​യോ​​​ദാ​​​ത്തൂ​​​സി​​​ന്‍റെ ല​​​ഘു ജീ​​​വ​​​ച​​​രി​​​ത്രം ബി​​​ഷ​​​പ് ഡോ.​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ വാ​​​യി​​​ച്ചു. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര റീ​​​ജ​​​ണ്‍ കോ-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ മോ​​​ണ്‍. ഡി. ​​​സെ​​​ൽ​​​വ​​​രാ​​​ജ​​​ൻ നാമക രണ നടപടികളുടെ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ ഡെ​​​ലി​​​ഗേ​​​റ്റാ​​​യും രൂ​​​പ​​​താ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ഡോ.​​ജോ​​​സ് റാ​​​ഫേ​​​ൽ നോ​​​ട്ട​​​റി​​​യാ​​​യും രൂ​​​പ​​​താ ട്രി​​​ബ്യൂ​​​ണ​​​ൽ ജ​​​ഡ്ജ് റ​​​വ. ഡോ. ​​​രാ​​​ഹു​​​ൽ​​​ലാ​​​ൽ പ്രൊ​​​മോ​​​ട്ട​​​ർ ഓ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു ചു​​​മ​​​ത​​​ല​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു.

വൈ​​​സ് പോ​​​സ്റ്റു​​​ലേ​​​റ്റ​​​റാ​​​യി ഫാ. ​​​സ​​​ക്ക​​​റി​​​യാ​​​സ് ക​​​രി​​​യി​​​ല​​​ക്കു​​​ളം ഒസിഡി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ ക​​​ർ​​​മ​​​ലി​​​ത്താ​​​സ​​​ഭ​​​യു​​​ടെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ വ​​​ത്തി​​​ക്കാ​​​നി​​​ൽ നി​​​ന്നു​​​ള​​​ള ഫാ. ​​​റൊ​​​മാ​​​നോ ഗാ​​​ന്പ​​​ലു​​​ങ്ക ഒ​​​സി​​​ഡി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.