കൊ​ള്ള​പ്പ​ലി​ശ: മ​ഹാ​ദേവൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ
Wednesday, October 24, 2018 1:49 AM IST
കൊ​​​ച്ചി: കൊ​​​ള്ള​​പ്പ​​​ലി​​​ശ​​​ക്കാ​​​ര​​​നാ​​യ ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി മ​​​ഹാ​​​രാ​​​ജ പി. ​​​മ​​​ഹാ​​​ദേ​​​വ​​​നെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. കേ​​​ര​​​ള​​​ത്തി​​​ല​​​ട​​​ക്കം ന​​​ട​​​ത്തി​​​യ 500 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ടി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ന​​വം​​ബ​​ർ ഒ​​​ന്നു വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്.

എ​​​ൻ​​​ഫോ​​​ഴ്സ്മെ​​ന്‍റ് ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ വി​​​ശ​​​ദ​​ വാ​​​ദം കേ​​​ൾ​​​ക്ക​​​ലി​​​നു ശേ​​​ഷ​​​മാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ടാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്രം 500 കോ​​​ടി രൂ​​പ​​യി​​ല​​​ധി​​​കംവരുന്ന സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഇ​​​യാ​​​ൾ ന​​​ട​​​ത്തി​​​യ​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 2017ൽ ​​​മ​​​ഹാ​​​രാ​​​ജ​​​യി​​​ൽ​​നി​​​ന്നു പ​​​ണം പ​​​ലി​​​ശ​​​യ്ക്ക് വാ​​​ങ്ങി​​​യ മ​​​റ്റൊ​​​രാ​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ൽ സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ ഇ​​​യാ​​​ൾ റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.