സന്നിധാനത്തു സ്ത്രീക്കു നേരേ നടന്ന അക്രമം: ഒരാൾ അറസ്റ്റിൽ
Thursday, November 8, 2018 2:12 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​ന്പ​ത്തി​ര​ണ്ടു​കാ​രി​യെ ത​ട​ഞ്ഞ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ല​ന്തൂ​ർ സ്വ​ദേ​ശി സൂ​ര​ജാ (29)ണ് ​പി​ടി​യി​ലാ​യ​ത്. ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​ന് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി​നി ല​ളി​ത ര​വിയെ സന്നിധാനം നടപ്പന്തലിൽ ​ത​ട​ഞ്ഞ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, സം​ഘംചേ​ര​ൽ, വ​ധ​ശ്ര​മം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ പ്ര​തി​ക​ൾ​ക്കെ​തിരേ ചു​മ​ത്തി​യി​ട്ടു​ണ്ട്. ല​ളി​ത​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രീ​പു​ത്ര​ൻ മൃ​ദു​ലി​നെ​യും സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ ഷ​ർ​ട്ട് വ​ലി​ച്ചു​കീ​റി​യെ​ന്നും മ​ർ​ദി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്. ല​ളി​ത​യു​ടെ ഭ​ർ​ത്താ​വ് ര​വി​യും മൃ​ദു​ലും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സ​ന്നി​ധാ​നം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 150 പേ​രെ​യാ​ണ് കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

സ​ന്നി​ധാ​ന​ത്തു ഭ​ക്ത​രു​ടെ യാ​ത്ര ത​ട​സ​പ്പെ​ടു​ത്തി ഉ​പ​രോ​ധം തീ​ർ​ത്ത​തി​ന് 100 പേ​ർ​ക്കെ​തി​രേ മ​റ്റൊ​രു കേ​സുകൂ​ടി എ​ടു​ത്തി​ട്ടു​ണ്ട്. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ന്ന പ്ര​ദേ​ശ​ത്തു സം​ഘംചേ​ര​ൽ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ര​ണ്ടാ​മ​ത്തെ കേ​സ്. ഇ​തി​ൽ ആ​രൊ​ക്കെ​യാ​ണു പ്ര​തി​ക​ളെ​ന്നു പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സ​ന്നി​ധാ​ന​ത്തു​ണ്ടാ​യി​രു​ന്ന ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ പ്ര​തി ചേ​ർ​ക്ക​ണ​മോ​യെ​ന്ന വി​ഷ​യ​ത്തി​ൽ ഉ​ന്ന​ത​ത​ല നി​ർ​ദേ​ശ​ത്തി​നു കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.


സൂ​ര​ജ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യ്ക്കെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​തി​ന്‍റെ പേ​രി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
കേ​സ​ന്വേ​ഷ​ണം പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ ടീ​മി​നു കൈ​മാ​റി.ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​മാ​യി സം​ഘം ഇ​ന്ന​ലെ ച​ർ​ച്ച ന​ട​ത്തി. സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ​കൂ​ടി സ​ഹാ​യ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണു പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.