ശബരിമലയിലെ അക്രമം: 150 പേരുടെ ആൽബം തയാറാക്കി
ശബരിമലയിലെ അക്രമം: 150 പേരുടെ ആൽബം തയാറാക്കി
Friday, November 9, 2018 12:46 AM IST
കോ​​ട്ട​​യം: സ​​ന്നി​​ധാ​​ന​​ത്ത് ക​​ഴി​​ഞ്ഞ ​ദി​​വ​​സം 52 വ​​യ​​സു​​ള്ള സ്ത്രീ​​യെ ത​​ട​​ഞ്ഞ കേ​​സി​​ൽ പ​​ത്ത​​നം​​തി​​ട്ട പോ​​ലീ​​സ് ത​​യാ​​റാ​​ക്കി​​യ 150 പേ​​രു​​ടെ ചി​​ത്ര​​ങ്ങ​​ൾ അ​​ട​​ങ്ങി​​യ ആ​​ൽ​​ബം പോ​​ലീ​​സ് എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലേ​​ക്കും അ​​യ​​ച്ചു​​കൊ​​ടു​​ത്തു.

സ്ത്രീ​​യെ ത​​ട​​ഞ്ഞ സം​​ഭ​​വ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​രു​​ടെ ചി​​ത്ര​​ങ്ങ​​ളാ​​ണു തി​​രി​​ച്ച​​റി​യാ​​നാ​​യി പോ​​ലീ​​സി​​ന് അ​​യ​​ച്ചു കൊ​​ടു​​ത്ത​​ത്. ഇ​​തി​​ൽ​​പ്പെ​​ട്ട​​വ​​രെ തി​​രി​​ച്ച​​റി​​ഞ്ഞാ​​ൽ അ​​റ​​സ്റ്റ്ചെ​​യ്തു പ​​ത്ത​​നം​​തി​​ട്ട പോ​​ലീ​​സി​​നു കൈ​​മാ​​റാ​​നാ​ണു നി​​ർ​​ദേ​​ശം.


സ​​ന്നി​​ധാ​​ന​​ത്തെ സം​​ഘ​​ർ​​ഷ​​ത്തി​​ൽ അ​​ന്ന് 200 പേ​​ർ​​ക്കെ​​തി​​രേ സ​​ന്നി​​ധാ​​നം പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​രു​​ന്നു. ഇ​​തി​​ൽ ഒ​​രാ​​ളെ അ​​റ​​സ്റ്റു ചെ​​യ്തി​​ട്ടു​​ണ്ട്. സ്ത്രീ​​യെ ത​​ട​​യു​​ന്ന സ​​മ​​യ​​ത്തു തി​ക്കി​ത്തി​ര​ക്കി​യ ആ​ൾ​ക്കൂ​ട്ട​ത്തി​ലു​ള്ള​വ​രു​ടെ​യൊ​ക്കെ ചി​​ത്ര​​ങ്ങ​​ൾ ആ​​ൽ​​ബ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​വ​​രെ​​ല്ലാം കേ​​സി​​ൽ കു​​ടു​​ങ്ങും. വി​​വി​​ധ ജി​​ല്ലാ പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്തേ​​ക്ക് അ​​യ​​ച്ചു​​കൊ​​ടു​​ത്ത ചി​​ത്ര​​ങ്ങ​​ൾ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ൾ വ​​ഴി തി​​രി​​ച്ച​​റി​​യാ​​നു​​ള്ള ന​​ട​​പ​​ടി‌ തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.