ബന്ധുനിയമന വിവാദം: കെ.ടി. അദീബ് രാജിവച്ചു
ബന്ധുനിയമന വിവാദം:   കെ.ടി. അദീബ് രാജിവച്ചു
Monday, November 12, 2018 1:21 AM IST
കോ​​ഴി​​ക്കോ​​ട്: മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ലി​​ന്‍റെ ബ​​ന്ധു കെ.​​ടി. അ​​ദീ​​ബ് ന്യൂ​​ന​​പ​​ക്ഷ വി​​ക​​സ​​ന ധ​​ന​​കാ​​ര്യ കോ​​ർ​​പ​​റേ​​ഷ​​ൻ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ത​​സ്തി​​ക​​യി​​ൽനി​​ന്ന് രാ​​ജി​​വ​​ച്ചു. ബ​​ന്ധു​​നി​​യ​​മ​​ന വി​​വാ​​ദ​​ത്തെ തു​​ട​​ർ​​ന്ന് ആ​​ത്മാ​​ഭി​​മാ​​നം ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു രാ​​ജി​​യെ​​ന്ന് അ​​ദീ​​ബ് ക​​ത്തി​​ൽ പ​​റ​​യു​​ന്നു.

പാ​​വ​​പ്പെ​​ട്ട​​വ​​രെ സേ​​വി​​ക്കു​​ക എ​​ന്ന ആ​​ഗ്ര​​ഹ​​ത്തോ​​ടെ​​യാ​​ണ് പ​​ദ​​വി ഏ​​റ്റെ​​ടു​​ത്ത​​ത്. എ​​ന്നാ​​ൽ, ആ​​ത്മാ​​ഭി​​മാ​​നം ചോ​​ദ്യംചെ​​യ്യ​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യ​​തു​​കൊ​​ണ്ടാ​​ണ് രാ​​ജി. ന്യൂ​​ന​​പ​​ക്ഷ വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ൻ എം​​ഡി​​ക്ക് ഇ​​മെ​​യി​​ലി​​ലൂ​​ടെ​​യാ​​ണ് രാ​​ജി​​ക്ക​​ത്ത് ന​​ൽ​​കി​​യ​​ത്. അ​​ദീ​​ബി​​ന്‍റെ രാ​​ജി​​ നാ​​ളെ ചേ​​രു​​ന്ന ഡ​​യ​​റ​​ക്ട് ബോ​​ർ​​ഡ് ച​​ർ​​ച്ച ചെ​​യ്യും. മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ലി​​ന്‍റെ പി​​തൃ​​സ​​ഹോ​​ദ​​ര പു​​ത്ര​​നാ​​യ അ​​ദീ​​ബി​​നെ ച​​ട്ട​​ങ്ങ​​ൾ മ​​റി​​ക​​ട​​ന്നാ​​ണ് നി​​യ​​മി​​ച്ച​​തെ​​ന്ന് യൂ​​ത്ത് ലീ​​ഗ് ആ​​രോ​​പി​​ച്ചി​​രു​​ന്നു. സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ൽ സീ​​നി​​യ​​ർ മാ​​നേ​​ജ​​ർ പ​​ദ​​വി​​യി​​ലി​​രി​​ക്കു​​മ്പോ​​ഴാ​​ണ് അ​​ദീ​​ബി​​നെ ഡെ​​പ്യൂ​​ട്ടേ​​ഷ​​നി​​ൽ ന്യൂ​​ന​​പ​​ക്ഷ വി​​ക​​സ​​ന ധ​​ന​​കാ​​ര്യ കോ​​ർ​​പ​​റേ​​ഷ​​ൻ ജ​​ന​​റ​​ൽ മാ​​നേ​​ജ​​രാ​​യി നി​​യ​​മി​​

ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.