വി​വ​രാ​വ​കാ​ശ​ രേ​ഖ​: അ​ധി​കച്ചാ​ർ​ജ് ഈ​ടാ​ക്കിയാൽ ന​ട​പ​ടി
Wednesday, November 14, 2018 12:25 AM IST
കൊ​​​ച്ചി: വി​​​വ​​​രാ​​​വ​​​കാ​​​ശ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ധി​​​ക ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ കെ.​​​വി. സു​​​ധാ​​​ക​​​ര​​​ൻ. ക​​​ള​​​ക്ട​​​റേ​​​റ്റ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന അ​​​ദാ​​​ല​​​ത്തി​​​ൽ 10 കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചു.

വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ പോ​​​ക്കു​​​വ​​​ര​​​വ് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള​​​തും പ​​​ഴ​​​യ ഫ​​​യ​​​ലു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളാ​​​ണു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.


ഭൂ​​​മി സം​​​ബ​​​ന്ധ​​​മാ​​​യ സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് കോ​​​പ്പി​​​ക​​​ൾ​​​ക്കു റ​​​വ​​​ന്യു ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ചു ഫീ​​​ൽ​​​ഡ് സ്കെ​​​ച്ച് റി​​​പ്പോ​​​ർ​​​ട്ടി​​​ന് 206 രൂ​​​പ​​​യും ബേ​​​സി​​​ക് ടാ​​​ക്സ് ര​​​ജി​​​സ്റ്റ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ​​​ക്ക് 506 രൂ​​​പ​​​യു​​​മാ​​​ണ് പ​​​ല വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളും ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

എ​​ന്നാ​​ൽ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ​​​ക​​​ന് ല​​​ഭ്യ​​​മാ​​​കേ​​​ണ്ട എ​​​ല്ലാ രേ​​​ഖ​​​ക​​​ൾ​​​ക്കും എ ​​​ഫോ​​​ർ വ​​​ലി​​​പ്പ​​​ത്തി​​​ലു​​​ള്ള പേ​​​ജ് ഒ​​​ന്നി​​​ന് ര​​​ണ്ട് രൂ​​​പ മാ​​ത്ര​​മാ​​​ണ് നി​​​ര​​​ക്കെ​​ന്നും ക​​​മ്മീ​​​ഷ​​​ണ​​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.