റേ​ഡി​യേ​ഷ​ൻ, എ​ക്സ്റേ: സ​ർ​ക്കാ​രി​നു ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്
റേ​ഡി​യേ​ഷ​ൻ, എ​ക്സ്റേ: സ​ർ​ക്കാ​രി​നു ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്
Wednesday, November 21, 2018 12:44 AM IST
തൃ​​​ശൂ​​​ർ: സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ല്ലാ​​​തെ റേ​​​ഡി​​​യേ​​​ഷ​​​ൻ, എ​​​ക്സ്റേ യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കു പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​മ​​ർ​​പ്പി​​ച്ച ഹ​​​ർ​​​ജി​​യി​​ൽ സ​​​ർ​​​ക്കാ​​​രി​​​നു നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യി.

ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫ് റേ​​​ഡി​​​യേ​​​ഷ​​​ൻ സേ​​​ഫ്റ്റി ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തി​​​നെ​​​തി​​​രേ​​​യും, സു​​​ര​​​ക്ഷാ നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റ്റ​​​മി​​​ക് എ​​​ന​​​ർ​​​ജി നി​​​യ​​​മം പാ​​​ലി​​​ക്കാ​​​തെ എ​​​ക്സ്റേ, റേ​​​ഡി​​​യേ​​​ഷ​​​ൻ യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യു​​​മാ​​​ണു ഹ​​​ർ​​​ജി. തൃ​​​ശൂ​​​ർ ജി​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ഷാ​​​ജി ജെ. ​​​കോ​​​ട​​​ങ്ക​​​ണ്ട​​​ത്താ​​​ണ് ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. എ​​​ക്സ്റേ, റേ​​​ഡി​​​യേ​​​ഷ​​​ൻ സു​​ര​​ക്ഷാ കാ​​ര്യ​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ 1998 മു​​​ത​​​ൽ റേ​​​ഡി​​​യേ​​​ഷ​​​ൻ സു​​​ര​​​ക്ഷാ കാ​​​ര്യാ​​​ല​​​യം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​ഓ​​​ഫീ​​​സി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു​​​കൊ​​​ണ്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത് ഈ​​​യി​​​ടെ​​​യാ​​​ണ്. എ​​​ക്സ്റേ, റേ​​​ഡി​​​യേ​​​ഷ​​​ൻ ലാ​​​ബു​​​ക​​​ൾ​​​ക്കു ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കാ​​​ൻ സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഈ ​​​ഉ​​​ത്ത​​​ര​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്താ​​​ണു ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.