ആവേശം അലയടിച്ചു യൂത്ത് എലൈവ് കൺവൻഷൻ
Monday, December 10, 2018 1:24 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: യു​വ​ത​യു​ടെ ഉ​ത്സ​വ​മാ​യി ച​ങ്ങ​നാ​ശേ​രി​യി​ൽ യൂ​ത്ത് എ​ലൈ​വ് ക​ൺ​വ​ൻ​ഷ​ൻ. യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ന​​​ന്മ​​​യി​​​ലും കൂ​​​ട്ടാ​​​യ്മ​​​യി​​​ലും വ​​​ള​​​ർ​​​ന്ന് സ​​​ഭ​​​യു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും പ്ര​​​തീ​​​ക്ഷ​​​ക​​​ൾ നി​​​റ​​​വേ​​​റ്റ​​​ണ​​​മെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത യു​​​വ​​​ദീ​​​പ്തി-​​​എ​​​സ്എം​​​വൈ​​​എം യൂ​​​ത്ത് എ​​​ലൈ​​​വ് യു​​​വ​​​ജ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ എ​​​സ്ബി കോ​​​ള​​​ജ് കാ​​​വു​​​കാ​​​ട്ടു ഹാ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്.

മ​​​ഹാ​​​പ്ര​​​ള​​​യ​കാ​ല​ത്തു യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം ഏ​​​റെ സ​​​ഹാ​​​യ​​​മാ​​​യി. ആ​​​വ​​​ശ്യ​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​ന് നി​​​സ്വാ​​​ർ​​​ഥ സേ​​​വ​​​നം ചെ​​​യ്യാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ക​​​ണം. ആ​​​ധു​​​നി​​​ക സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ തി​​​രി​​​ച്ച​​​റി​​​വോ​​​ടെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും അ​ദ്ദേ​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. വി​​​ശു​​​ദ്ധ​​ കു​​​ർ​​​ബാ​​​ന​​​യ​​​ക്ക് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ജോ മാ​​​ത്യു ഇ​​​ട​​​യാ​​​ടി അ​​​ധ്യ​​​ക്ഷ​​​ത​വ​​​ഹി​​​ച്ചു. സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് പ്ര​​​സം​​​ഗി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജേ​​​ക്ക​​​ബ് ച​​​ക്കാ​​​ത്ത​​​റ ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ത​​​ല​​​ശേ​​​രി സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, സി​​​നി ആ​​​ർ​​​ട്ടി​​​സ്റ്റ് സി​​​ജോ​​​യി വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു. വൈ​​​കു​​​ന്നേ​​​രം എ​​​സ്ബി കോ​​​ള​​​ജി​​​ൽ​നി​​​ന്ന് എ​​​സ്ബി ഹൈ​​​സ്കൂ​​​ളി​​​ലേ​​​ക്കു വ​​​ർ​​​ണ​​​ശ​​​ബ​​​ള​​​മാ​​​യ യു​​​വ​​​ജ​​​ന​​​റാ​​​ലി​​​യോ​​​ടെ സ​​​മ്മേ​​​ള​​​നം സ​​​മാ​​​പി​​​ച്ചു.


മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം റാ​​​ലി​​​യി​​​ൽ അ​​​ണി​​​ചേ​​​ർ​​​ന്ന​​​ത് ആ​​​വേ​​​ശ​​​മാ​​​യി. അ​​​തി​​​രൂ​​​പ​​​ത ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ർ​​​ഗീ​​​സ് ആ​​​ന്‍റ​​​ണി സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കി. അ​​​ഖി​​​ൽ ജോ​​​ർ​​​ജ് ചാ​​​ക്കോ, ടോ​​​ണി മ​​​ണി​​​മ​​​ല​​​പ്പ​​​റ​​​ന്പി​​​ൽ,അ​​​ഞ്ജ​​​ലി പി.​​ ​തോ​​​മ​​​സ്, റോ​​​സ് മ​​​രി​​​യ സെ​​​ബാ​​​സ്റ്റ്യ​​​ൻ, സീ​​​നാ ചെ​​​റി​​​യാ​​​ൻ, ആ​​​ൻ​​​മ​​​രി​​​യ ജോ​​​സ​​​ഫ്, ലാ​​​ലി​​​ച്ച​​​ൻ മ​​​റ്റ​​​ത്തി​​​ൽ, ബ്ര​​​ദ​​​ർ ഹെ​​​ൻ​​​ട്രി, സി​​​സ്റ്റ​​​ർ സെ​​​ലി​​​ൻ ജോ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.