സിപിഎം നേതാക്കളുടെ വീടുകൾക്കു നേരേ ആക്രമണം
സിപിഎം നേതാക്കളുടെ വീടുകൾക്കു നേരേ ആക്രമണം
Wednesday, December 12, 2018 1:08 AM IST
പ​ന്ത​ളം: പ​ന്ത​ള​ത്ത് സി​പി​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് നേ​രേ ആ​ക്ര​മ​ണം. മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ​രേ​ത​നാ​യ ഹ​സ​ൻ റാ​വു​ത്ത​റു​ടെ ക​ട​യ്ക്കാ​ടു​ള്ള വീ​ടി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​ന്ത​ള​ത്തു ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് വീ​ട് ആ​ക്ര​മ​ണ​മെ​ന്നു പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് സി​പി​എം യു​വ​ജ​ന​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കു വെ​ട്ടേ​റ്റി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​ണ് വീ​ടി​ന്‍റെ ജ​നാ​ല​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​ത്. പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നും അ​ക്ര​മി​ക​ൾ കേ​ടു​പാ​ട് വ​രു​ത്തി. ക​സേ​ര​ക​ളും മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ​മീ​പ​വാ​സി​യു​ടെ ഓ​ട്ടോ​റി​ക്ഷ​യും ത​ക​ർ​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​ആ​ർ.​പ്ര​മോ​ദ്കു​മാ​റി​ന്‍റെ വീ​ടാ​ക്ര​മി​ച്ച​ത്. ജ​നാ​ല​ച്ചി​ല്ല​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. സോ​പാ​ന​ത്തി​നു ചു​റ്റി​ക​യ്ക്ക​ടി​ച്ചു കേ​ടു​പാ​ടു വ​രു​ത്തി. ബ​ഹ​ളം കേ​ട്ട് മ​ക​ൻ അ​ർ​ജു​ൻ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ മു​ഖം​മൂ​ടി ധ​രി​ച്ച അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഒ​രു ബൈ​ക്കി​ലാ​ണ് മൂ​ന്നം​ഗ സം​ഘ​മെ​ത്തി​യ​ത്.


അ​ക്ര​മം ന​ട​ത്തി​യ​യാ​ളെ അ​ർ​ജു​ൻ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​മോ​ദ് കു​മാ​ർ ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം സ്ഥാ​ന​മൊ​ഴി​യു​ക​യാ​യി​രു​ന്നു. ഭാ​ഗി​ക​മാ​യി സം​സാ​ര​ശേ​ഷി ന​ഷ്ട​പ്പെ​ട്ട അ​ദ്ദേ​ഹം വീ​ട്ടി​ലു​ള്ള​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി പ​ന്ത​ളം ചേ​രി​ക്ക​ലി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ചേ​രി​ക്ക​ൽ പു​തു​ച്ചി​റ പു​ളി​മൂ​ട്ടി​ൽ കു​ഞ്ഞു​കാ​സി​മി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.