കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നവീ​ക​രി​ച്ച ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ല്‍ ഉദ്ഘാടനം ഇ​ന്ന്
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നവീ​ക​രി​ച്ച ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ല്‍ ഉദ്ഘാടനം ഇ​ന്ന്
Wednesday, December 12, 2018 1:09 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ര്‍​മി​​​ന​​​ലും 40 മെ​​​ഗാ​​​വാ​​​ട്ടാ​​​ക്കി ഉ​​​യ​​​ര്‍​ത്തി​​​യ സൗ​​​രോ​​​ര്‍​ജ പ​​​ദ്ധ​​​തി​​​യും ഇ​​​ന്നു നാ​​​ടി​​​നു സ​​​മ​​​ര്‍​പ്പി​​​ക്കും. ഒ​​​ന്നാം ടെ​​​ര്‍​മി​​​ന​​​ലി​​​നു മു​​​ന്‍​വ​​​ശ​​​ത്താ​​​യി പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ വേ​​​ദി​​​യി​​​ല്‍ വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

കൃ​​​ഷി ​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍​കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മാ​​​ത്യു ടി. ​​​തോ​​​മ​​​സ് എം​​​എ​​​ല്‍​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. എം​​​പി​​​മാ​​​രാ​​​യ കെ.​​​വി. തോ​​​മ​​​സ്, ഇ​​​ന്ന​​​സെ​​​ന്‍റ് എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​വും. മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി.​​​ജെ. കു​​​ര്യ​​​ന്‍ ആ​​​മു​​​ഖ പ്ര​​​സം​​​ഗം ന​​​ട​​​ത്തും.

240 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച് ആ​​​റു​​​ല​​​ക്ഷം ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ര്‍​ണ​​​ത്തി​​ൽ അ​​​ത്യാ​​​ധു​​​നി​​​ക​ സൗ​​​ക​​​ര്യ​​ങ്ങ​​ളോ​​ടെ നി​​ർ​​മി​​ച്ച ​ടെ​​​ര്‍​മി​​​ന​​ലി​​ൽ മ​​​ണി​​​ക്കൂ​​​റി​​​ല്‍ 4,000 ത്തോ​​​ളം യാ​​​ത്ര​​​ക്കാ​​​രെ ഉ​​​ള്‍​ക്കാ​​​ള്ളാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​മു​​​ണ്ട്. 2,600 കാ​​​റു​​​ക​​​ള്‍​ക്കു പാ​​​ര്‍​ക്കിം​​ഗ് സൗ​​ക​​ര്യ​​മു​​ള്ള ഇ​​വി​​ട​​ത്തെ കാ​​​ര്‍​പോ​​​ര്‍​ട്ട് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​യ സൗ​​​രോ​​​ര്‍​ജ കാ​​ർ പോ​​ർ​​ട്ടാ​​ണ്.


ഒ​​​രു ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ല്‍​നി​​​ന്നാ​​ണു ടെ​​ർ​​മി​​ന​​ൽ ആ​​​റു ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ലേ​​​ക്കു വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത വാ​​​സ്തു​​​ശി​​​ല്‍​പ ശൈ​​​ലി​​​യി​​​ല്‍​നി​​​ന്ന് ഊ​​​ര്‍​ജം ഉ​​​ള്‍​ക്കൊ​​​ണ്ടാ​​ണു ന​​​വീ​​​ക​​​ര​​ണം. 12 വി​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ബാ​​​ഗേ​​​ജു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള ആ​​​ധു​​​നി​​​ക ക​​​ണ്‍​വെ​​​യ​​​ര്‍ ബെ​​​ല്‍​റ്റ് സം​​​വി​​​ധാ​​​നം ഇ​​വി​​ടെ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​ണ്ട്. 56 ചെ​​​ക്കിം​​​ഗ് കൗ​​​ണ്ട​​​റു​​​ക​​​ളു​​മു​​ണ്ട്. സൗ​​​രോ​​​ര്‍​ജ പ​​​ദ്ധ​​​തി​ 30 മെ​​​ഗാ​​​വാ​​​ട്ടി​​​ല്‍​നി​​​ന്നാ​​ണു 40 മെ​​​ഗാ​​​വാ​​​ട്ടാ​​യി ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.