സൊ​മാ​ലി​യ​ൻ തീ​ര​ത്ത് ഇ​ന്ത്യ​ൻ നാ​വി​ക സേ​നയുടെ ആ​യു​ധവേ​ട്ട
സൊ​മാ​ലി​യ​ൻ തീ​ര​ത്ത് ഇ​ന്ത്യ​ൻ നാ​വി​ക സേ​നയുടെ ആ​യു​ധവേ​ട്ട
Saturday, December 15, 2018 1:57 AM IST
കൊ​​​ച്ചി: സൊ​​​മാ​​​ലി​​​യ​​​ൻ തീ​​​ര​​​ത്തു സം​​​ശ​​​യ​​​ക​​​ര​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടി​​​ൽ​​നി​​​ന്ന് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക സേ​​​ന ആ​​​യു​​​ധ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. ആ​​​ഫ്രി​​​ക്ക​​​ൻ മു​​​ന​​​ന്പി​​​ലെ സൊ​​​മാ​​​ലി​​​യ​​​ൻ തീ​​​ര​​​ത്തു​​നി​​​ന്ന് 20 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ നാ​​​വി​​​ക​​സേ​​​ന​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ ക​​​പ്പ​​​ൽ സു​​​നൈ​​​ന ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​നയി​​​ലാ​​​ണ് എ​​​കെ-47 തോ​​​ക്കു​​​ക​​​ളും വെ​​​ടി​​​യു​​​ണ്ട​​​ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

അ​​​ഞ്ചു തോ​​​ക്കു​​​ക​​​ളും 471 റൗ​​​ണ്ട് വെ​​​ടി​​​യു​​​ണ്ട​​​ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തു. ബോ​​​ട്ടി​​​നെ പി​​ന്നീ​​ടു വി​​​ട്ട​​​യ​​​ച്ചു. ക​​​ഴി​​​ഞ്ഞ ഒ​​​ൻ​​​പ​​​തി​​​നും സൊ​​​മാ​​​ലി​​​യ​​​ൻ തീ​​​ര​​​ത്തു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്നി​​​രു​​​ന്നു. അ​​​ന്നു നാ​​​ല് എ​​​കെ-47 തോ​​​ക്കു​​​ക​​​ളും ഒ​​​രു ലൈ​​​റ്റ് മെ​​​ഷീ​​​ൻ ഗ​​​ണ്ണും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ക​​​ട​​​ൽ​​​കൊ​​​ള്ള​​​ക്കാ​​​രെ നേ​​​രി​​​ടാ​​​നു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര നീ​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ഐ​​​എ​​​ൻ​​​എസ് സു​​​നൈ​​​ന ഏ​​​ദ​​​ൻ ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.