സ്ത്രീമഹത്വം: ശ്രദ്ധേയമായി സെമിനാർ
Sunday, February 17, 2019 12:26 AM IST
കോ​​ട്ട​​യം: സ്ത്രീ ​​മ​​ഹ​​ത്വം സു​​റി​​യാ​​നി പാ​​ര​​ന്പ​​ര്യ​​ത്തി​​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ വ​​ട​​വാ​​തൂ​​ർ സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി​​യി​​ലെ പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠ​​ത്തി​​ൽ സെ​മി​നാ​ർ ന​ട​ന്ന ു.
സു​​റി​​യാ​​നി ക്രൈ​​സ്ത​​വ പാ​​ര​​ന്പ​​ര്യ​​ത്തി​​ലെ ആ​​ദ്യ ക്രി​​സ്ത്യാ​​നി എ​​ന്ന നി​​ല​​യി​​ൽ പ്രാ​​ർ​​ഥ​​ന​​യു​​ടെ​​യും പ​​ങ്കു​​വ​​യ്ക്ക​​ലി​​ന്‍റെ​​യും മ​​ഹ​​നീ​​യ മാ​​തൃ​​ക ന​​ൽ​​കി ലോ​​ക​​ത്തെ വി​​ശു​​ദ്ധീ​​ക​​രി​​ച്ച പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യം മ​​ഹ​​ത്വീ​​കൃ​​ത​​മാ​​യ സ്ത്രീ​​യാ​​ണെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി.​ഏ​​ക​​ദി​​ന സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠം പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ.​ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ, വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ. സ്ക​​റി​​യ ക​​ന്യാ​​കോ​​ണി​​ൽ, സെ​​മി​​നാ​​രി റെ​​ക്ട​​ർ റ​​വ.​​ഡോ. ജോ​​യി ഐ​​നി​​യാ​​ട​​ൻ, ഡോ.​സി​​സി ജോ​​സ്, പ്ര​​ഫ. ത്യ്രേ​​സ്യാ​​മ്മ പോ​​ൾ എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. റ​​വ.​​ഡോ.​തോ​​മ​​സ് കു​​ഴി​​പ്പി​​ൽ, റ​​വ.​​ഡോ.​ജോ​​ർ​​ജ് നെ​​ടും​​പ​​റ​​ന്പി​​ൽ, ഡോ. ​​സി​​സ്റ്റ​​ർ റോ​​സ്ലി​​ൻ, സി​​സ്റ്റ​​ർ മി​​രി​​യാം, ഡോ. ​​സി​​സ്റ്റ​​ർ പ്ര​​സ​​ന്ന വ​​ഴീ​​പ​​റ​​ന്പി​​ൽ, അ​​നീ​​ഷ് കെ. ​​ജോ​​യി, റ​​വ.​​ഡോ. ജോ​​സ​​ഫ് കൊ​​ല്ലാ​​റ, ഡോ. ​​സി​​സ്റ്റ​​ർ ജെ​​യ്സി ക​​രി​​ങ്ങാ​​ട്ടി​​ൽ, ഷീ​​ബ ബാ​​ബു എ​​ന്നി​​വ​​ർ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.