മുന്നോക്ക കമ്മീഷനെക്കുറിച്ച് ആക്ഷേപമുണ്ട്: സുകുമാരൻ നായർ
മുന്നോക്ക കമ്മീഷനെക്കുറിച്ച് ആക്ഷേപമുണ്ട്:  സുകുമാരൻ നായർ
Thursday, March 21, 2019 1:45 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സം​​​​സ്ഥാ​​​​ന​​​​ത്തെ മു​​​​ന്നോ​​​​ക്ക ​​സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ലെ സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നോ​​​​ക്കം നി​​​​ൽ​​ക്കു​​​​ന്ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ജ​​​​സ്റ്റീ​​​​സ് എം.​​​​ആ​​​​ർ. ഹ​​​​രി​​​​ഹ​​​​ര​​​​ൻ​​​​നാ​​​​യ​​​​ർ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യു​​​​ള്ള നാ​​​​ലം​​​​ഗ ​​ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ മെം​​ബ​​ർ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള അം​​​​ഗം പി​​​​ന്നോ​​​​ക്ക ​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട ആ​​​​ളാ​​​​ണെ​​​​ന്ന ആ​​​​ക്ഷേ​​​​പ​​​​മു​​​​ണ്ടെ​​​​ന്ന് എ​​​​ൻ​​​​എ​​​​സ്എ​​​​സ് ജ​​​​ന​​​​റ​​​​ൽ​​ സെ​​​​ക്ര​​​​ട്ട​​​​റി ജി.​ ​​​സു​​​​കു​​​​മാ​​​​ര​​​​ൻ നാ​​​​യ​​​​ർ.

ഇ​​​​തു ശ​​​​രി​​​​യാ​​​​ണെ​​​​ങ്കി​​​​ൽ മു​​ന്നോ​​​​ക്ക​​ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള ഈ ​​​​ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ അ​​​​ദ്ദേ​​​​ഹം മെം​​ബ​​ർ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തു തി​​​​ക​​​​ച്ചും അ​​​​നു​​​​ചി​​​​ത​​​​മാ​​​​ണെ​​​​ന്നും ജ​​​​ന​​​​റ​​​​ൽ​​ സെ​​ക്ര​​​​ട്ട​​​​റി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. വ​​​​ള​​​​രെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ട്ട ഒ​​​​രു സ്ഥാ​​​​നം വ​​​​ഹി​​​​ക്കു​​​​ന്ന അം​​​​ഗ​​​​മാ​​​​യ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​ങ്ങ​​​​നെ പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ സം​​​​സ്ഥാ​​​​ന ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ഇ​​​​തി​​​​ന്‍റെ നി​​​​ജ​​​​സ്ഥി​​​​തി മ​​​​നസി​​​​ലാ​​​​ക്കി ഉ​​​​ചി​​​​ത​​​​മാ​​​​യ തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ള​​​​ണ​​മെ​​​​ന്നും സു​​​​കു​​​​മാ​​​​ര​​​​ൻ നാ​​​​യ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.