പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി. കോ​ള​ജി​ന് എൻബിഎ അം​ഗീ​കാ​രം
Friday, March 22, 2019 12:59 AM IST
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​ക്ക് നാ​​ഷ​​ണ​​ൽ ബോ​​ർ​​ഡ് ഓ​​ഫ് അ​​ക്രി​​ഡി​​റ്റേ​​ഷ​​ൻ (എ​​ൻ​​ബി​​എ) അം​​ഗീ​​കാ​​രം ല​​ഭി​​ച്ചു. ടെ​​ക്നി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്തു മി​​ക​​വ് ഉ​​റ​​പ്പാ​​ക്കാ​​ൻ കേ​​ന്ദ്ര മാ​​ന​​വ വി​​ഭ​​വ​​ശേ​​ഷി വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​മാ​​ണ് എ​​ൻ​​ബി​​എ.

ഗു​​ണ​​മേ​​ന്മ​​യും പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​ത​​യും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളും പ​​രി​​ഗ​​ണി​​ച്ചാ​​ണ് കോ​​ള​​ജി​​ലെ മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് ആ​​ന്‍​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​ന്നീ ബ്രാ​​ഞ്ചു​​ക​​ൾ​​ക്കു ര​​ണ്ടാ​​മ​​തും അ​​ക്ര​​ഡി​​റ്റേ​​ഷ​​ൻ ല​​ഭി​​ച്ച​​ത്. അ​​ക്രി​​ഡി​​റ്റേ​​ഷ​​ൻ ല​​ഭി​​ക്കു​​ക വ​​ഴി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഉ​​യ​​ർ​​ന്ന ജോ​​ലി​​യും വി​​ദേ​​ശ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​നു സാ​​ധ്യ​​ത​​യും ല​​ഭി​​ക്കും. ലാ​​ബു​​ക​​ളും സൗ​​ക​​ര്യ​​ങ്ങ​​ളും മെ​​ച്ച​​പ്പെ​​ടു​​ത്താ​നും സാ​​ങ്കേ​​തി​​ക സെ​​മി​​നാ​​റു​​ക​​ളും കോ​​ണ്‍​ഫ​​റ​​ൻ​​സു​​ക​​ളും ന​​ട​​ത്താ​നും കൂ​​ടു​​ത​​ൽ ധ​​ന​​സ​​ഹാ​​യം ല​​ഭി​​ക്കാ​ൻ അ​​ക്രി​​ഡി​​റ്റേ​​ഷ​​ൻ സഹായിക്കും. ഇ​തോ​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു കേ​​ര​​ള ടെ​​ക്നോ​​ള​​ജി​​ക്ക​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ കീ​​ഴി​​ൽ ബി​​ടെ​​ക് ഓ​​ണേ​​ഴ്സ് എ​​ടു​​ക്കാ​നും കഴിയും.


2002ൽ ​​പാ​​ലാ രൂ​​പ​​ത സ്ഥാ​​പി​​ച്ച കോ​​ള​​ജി​​ന് ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് അ​​ക്രി​​ഡി​​റ്റേ​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന​​ത്. ഐ​​എ​​സ്ഒ 9001:2015 അം​​ഗീ​​കാ​​ര​​വും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. എ​​ൻ​​ബി​​എ അ​​ക്രി​​ഡി​​റ്റേ​​ഷ​​ൻ നേ​​ടി​​യ കോ​​ള​​ജി​ന്‍റെ ചെ​​യ​​ർ​​മാ​​ൻ മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ൽ, മാ​​നേ​​ജ​​ർ ഫാ. ​​മാ​​ത്യു കോ​​രം​​കു​​ഴ, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജെ. ഡേ​​വി​​ഡ്, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​മ​​ധു​​കു​​മാ​​ർ എ​​ന്നി​​വ​​രെ പാ​​ലാ ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ഭി​​ന​​ന്ദി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.