ന്യൂസിലൻഡ് ഭീകരാക്രമണം : അ​ൻ​സിയു​ടെ സംസ്കാരം ഇന്ന്
Monday, March 25, 2019 1:24 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന്യൂ​സി​ല​ൻ​ഡി​ലെ മോ​സ്കി​ൽ അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​ൻ​സി ബാ​വ​യു​ടെ സം ​സ്കാരം ​ഇ​ന്നു ന​ട​ത്തും. പു​ല​ർ​ച്ചെ മൂ​ന്നി​നു നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു പി.​എ​ച്ച്. നി​യാ​സ് ഏ​റ്റു​വാ​ങ്ങും.

ഭ​ർ​ത്താ​വ് അ​ബ്ദു​ൾ നാ​സ​റി​ന്‍റെ മാ​ട​വ​ന തി​രു​വ​ള്ളൂ​രി​ലെ വ​സ​തി​യി​ലും ടി.​കെ.​എ​സ്. ഗൗ​രീ ശ​ങ്ക​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള അ​ൻ​സി​യു​ടെ വ​സ​തി​യി​ലും മൃ​ത​ദേ​ഹ​മെ​ത്തി​ക്കും. രാ​വി​ലെ ഒ​മ്പ​തി​നു മേ​ത്ത​ല ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം 11ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും.


അ​ഗ്രി​ക​ൾ​ച്ച​ർ എ​ൻ​ജി​നി​യ​റിം​ഗി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നു ന്യൂ​സി​ല​ൻ​ഡി​ലേ​ക്കു ഭ​ർ​ത്താ​വ് അ​ബ്ദു​ൾ നാ​സ​റു​മൊ​ത്ത് പോ​യ അ​ൻ​സി ബാ​വ ക്രൈ​സ്റ്റ്ച​ർ​ച്ചി​ലെ മോ​സ്കി​ൽ 15നാ​ണു വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ 50 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ബ്ദു​ൾ നാ​സ​ർ ന​മ​സ്കാ​രസ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.