സൗ​ദി​യി​ലേ​ക്ക് ബി​എ​സ്‌​സി /ഡി​പ്ലോ​മ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം
Sunday, April 21, 2019 2:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ൽ-​​​മൗ​​​വ്വാ​​​സാ​​​ത്ത് ഹെ​​​ൽ​​​ത്ത് ഗ്രൂ​​​പ്പി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി/​​​ഡി​​​പ്ലോ​​​മ ന​​​ഴ്സു​​​മാ​​​രെ (സ്ത്രീ​​​ക​​​ൾ മാ​​​ത്രം) നി​​​യ​​​മി​​ക്കാ​​ൻ ഒ​​​ഡി​​​ഇ​​​പി​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴു​​​ത​​​ക്കാ​​​ട് ഓ​​​ഫീ​​​സി​​​ൽ 24ന് ​​​സ്കൈ​​​പ്പ് ഇ​​​ന്‍റ​​​വ്യൂ ന​​ട​​ത്തും.

ഒ​​​രു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള ബി​​​എ​​​സ്‌​​​സി ന​​​ഴ്സു​​​മാ​​​ർ​​​ക്കും ര​​​ണ്ടു​​​വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഡി​​​പ്ലോ​​​മ ന​​​ഴ്സു​​​മാ​​​ർ​​​ക്കും ഈ ​​​ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വീ​​​സ, എ​​​യ​​​ർ​​​ടി​​​ക്ക​​​റ്റ്, താ​​​മ​​​സം എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​ക്കാ​​ൻ താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​യോ​​​ഡേ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​യം [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ൽ അ​​​യ​​​ക്കു​​​ക. ഫോ​​​ണ്‍: 0471 2329440/41/42/43/45.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.