അ​രു​വി​ത്തു​റ തി​രു​നാ​ളി​ന് കൊ​ടി​യേ​റി, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ ഇ​ന്ന്
അ​രു​വി​ത്തു​റ തി​രു​നാ​ളി​ന് കൊ​ടി​യേ​റി,  തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ ഇ​ന്ന്
Tuesday, April 23, 2019 12:39 AM IST
അ​​രു​​വി​​ത്തു​​റ: ച​​രി​​ത്ര​​പ്ര​​സി​​ദ്ധ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​യ അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന​​പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. പ്രാ​​ർ​​ഥ​​നാ​​മ​​ഞ്ജ​​രി​​ക​​ളും പ​​ള്ളി​​മ​​ണി​​നാ​​ദ​​ങ്ങ​​ളും മു​​ഴ​​ങ്ങി​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ വി​​കാ​​രി ഫാ. ​​അ​​ഗ​​സ്റ്റി​​ൻ പാ​​ല​​യ്ക്ക​​പ​​റ​​ന്പി​​ൽ കൊ​​ടി​​യേ​​റ്റു​​ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു.

അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ.​​ജോ​​സ​​ഫ് അ​​ന്പാ​​ട്ടു​​പ​​ട​​വി​​ൽ, ഫാ. ​​ജോ​​ർ​​ജ് പൈ​​ന്പി​​ള്ളി​​ൽ, ഫാ.​​ജോ​​ർ​​ജ് പു​​ല്ലു​​കാ​​ലാ​​യി​​ൽ എ​​ന്നി​​വ​​ർ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. കൊ​​ടി​​യേ​​റ്റി​​നു ശേ​​ഷം പ​​ള്ളി മൈ​​താ​​നി​​യി​​ൽ മെ​​ഴു​​കു​​തി​​രി ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണ​​വും ന​ട​ത്തി.

ഇ​​ന്ന് രാ​​വി​​ലെ 9.30 നു ​​അ​​രു​​വി​​ത്തു​​റ വ​​ല്യ​​ച്ച​​ന്‍റെ തി​​രു​​സ്വ​​രൂ​​പം മോ​​ണ്ട​​ള​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ മാ​​ത്ര​​മാ​​ണ് തി​​രു​​സ്വ​​രൂ​​പം പു​​റ​​ത്തെ​​ടു​​ക്കു​​ന്ന​​ത്. പ​​ത്തി​​നു പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സു​​റി​​യാ​​നി കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ഉ​​ച്ച​​യ്ക്ക് 12.00, 1.30, 2.45 - വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന. വൈ​​കു​​ന്നേ​​രം 4.30 നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന - മോ​​ൺ. സെ​​ബാ​​സ്റ്റ്യ​​ൻ വേ​​ത്താ​​ന​​ത്ത്. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ നാ​​ളെ രാ​​വി​​ലെ പ​​ത്തി​​ന് തി​​രു​​നാ​​ൾ റാ​​സ - ഫാ.​​മാ​​ത്യു വെ​​ണ്ണാ​​യി​​പ്പ​​ള്ളി​​ൽ. 12.15 പ്ര​​ദ​​ക്ഷി​​ണം. 25ന് ​​ഇ​​ട​​വ​​ക​​ക്കാ​​രു​​ടെ തി​​രു​​നാ​​ൾ. വൈ​​കു​​ന്നേ​​രം 5.30ന് ​​മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.